കണ്ണൂർ വിസി നിയമനം; കോടതി വിധി സ്വാഗതാർഹം; മന്ത്രി ആർ ബിന്ദു

കണ്ണൂർ വിസിയുടെ പുനർനിയമനം സംബന്ധിച്ച കോടതി വിധി സ്വാഗതാർഹമായ കാര്യമാണെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു. നിയമനത്തിൽ എന്തെങ്കിലും അപാകതയുള്ളതായി കോടതി കണ്ടില്ല. ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഗുണമേന്മാ വികസനമുണ്ടാക്കുന്ന വകുപ്പിന്റെ നടപടികൾക്കു കോടതിവിധി ആവേശം പകരും.

അക്കാദമിക മികവ് തുടരാൻ വിസിക്കും വിധി ഗുണകരമാകും. സർക്കാരും ഗവർണറും തമ്മിലും ചാൻസലറും പ്രോ ചാൻസലറും തമ്മിലും നടക്കുന്ന ആശയവിനിമയം മാധ്യമങ്ങൾക്കു മുൻപിൽ ചർച്ച ചെയ്യുന്നതു ധാർമികമായ കാര്യമല്ല. വി.സി നിയമനത്തിൽ കത്ത് നൽകിയത് മാധ്യമങ്ങൾക്ക് മുന്നിൽ ചർച്ച ചെയ്യുന്നത് ഡിപ്ലോമാറ്റിക് ആയി ശരിയല്ല.
മാധ്യമ വിചാരണയ്ക്ക് വിധേയയാകാൻ താൽപര്യമില്ലെന്നും സർച്ച് കമ്മിറ്റി പിരിച്ചുവിട്ടത് എന്തിനെന്ന് ആരെയും ബോധിപ്പിക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News