ജൻഡർ ന്യൂട്രൽ വസ്ത്രധാരണം വിദ്യാർത്ഥികൾക്ക് അഭികാമ്യം; മന്ത്രി ഡോ. ആർ ബിന്ദു

പുതിയ യൂണിഫോം സുപ്രധാന നാഴികക്കല്ലെന്ന് ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. കൈരളി ന്യൂസ് ടുഡേയ്സ് ഡിബേറ്റിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ലിംഗ നീതി, ലിംഗ തുല്യത തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ചുള്ള അവബോധം നമ്മുടെ സമൂഹത്തിൽ അതിശക്തമായി വേരുറച്ചുകൊണ്ടിരിക്കുന്ന ഒരു കാലമാണിത്.

ജൻഡർ ന്യൂട്രൽ ആയിട്ടുള്ള വസ്ത്രധാരണം വിദ്യാർത്ഥികൾക്ക് അഭികാമ്യമാണ്. കേരളത്തെ ലോകോത്തര സമൂഹമാക്കുന്നതിൽ ഇത് മുതൽക്കൂട്ടാകുമെന്നും മന്ത്രി പറഞ്ഞു. പെൺകുട്ടികളുടെ വ്യക്തിത്വവും അഭിമാനവും ശക്തിപ്പെടുത്തുമെന്നും മന്ത്രി ടുഡേയ്സ് ഡിബേറ്റില്‍ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News