‘ബ്രിട്ടാസിന്റെ ഭാര്യയ്ക്കെതിരായ ആരോപണങ്ങൾ തികച്ചും വസ്തുതാ വിരുദ്ധം’; രാഷ്ട്രീയ നിരീക്ഷകൻ എൻ ലാൽ കുമാർ

കെ റെയിലുമായി ബന്ധപ്പെട്ട ബ്രിട്ടാസിന്റെ ഭാര്യയ്ക്കെതിരായ ആരോപണങ്ങൾ തികച്ചും വസ്തുതാ വിരുദ്ധമാണെന്ന് രാഷ്ട്രീയ നിരീക്ഷകൻ എൻ ലാൽ കുമാർ. ജോൺ ബ്രിട്ടാസിന്റെ ഭാര്യ പിൻ വാതിലിലൂടെ
നിയമിക്കപ്പെട്ടു എന്നതാണ് ആരോപണമെന്നും എന്നാൽ നിയമിച്ചതും നിലനിർത്തുന്നതും കേന്ദ്രം എന്നതാണ് സത്യമെന്നും എൻ ലാൽ കുമാർ ഫേസ്ബുക്കിൽ കുറിച്ചു.

കെ റെയിലിൽ ജോൺബ്രിട്ടാസിന്റെ ഭാര്യ പിൻവതിലിലൂടെ നിയമിക്കപ്പെട്ടു എന്നതാണ് പുതിയ കഥ. എന്നാൽ അതിന്റെ സത്യാവസ്ഥ കൂടി വിവരിക്കുകയാണ് എൻ ലാൽ കുമാർ.

എൻ ലാൽ കുമാറിന്റെ കുറിപ്പ്

കെ റെയിലുമായി ബന്ധപ്പെട്ട് ബ്രിട്ടാസിന്റെ ഭാര്യയ്ക്കെതിരായ ആരോപണങ്ങൾ തികച്ചും വസ്തുതാ വിരുദ്ധമാണ്. നിയമിച്ചത് കേന്ദ്രം, നിലനിർത്തുന്നതും കേന്ദ്രം അതാണ് സത്യം.

കെ റെയിൽ – അവിടെ ജോൺ ബ്രിട്ടാസിന്റെ ഭാര്യ പിൻ വാതിലിലൂടെ
നിയമിക്കപ്പെട്ടു എന്നതാണ് ആരോപണം.-

സത്യമോ – അതിങ്ങനെയും:

1. KERALA RAIL DEVELOPMENT CORPORATION- ഇന്ത്യൻ റെയിൽവേയും കേരള സർക്കാരും തമ്മിലുള്ള സംയുക്ത സംരംഭം .

2. ഇത് പോലുള്ള സമാന സംരഭങ്ങൾ പല സംസ്ഥാനങ്ങളിലും ഉണ്ട് . റെയിൽവേ വികസനത്തിൽ സംസ്ഥാനങ്ങളും പങ്ക് വഹിക്കണമെന്ന കേന്ദ്ര നയപ്രകാരം രൂപീകൃതമായവ.

3.ബ്രിട്ടാസിന്റെ ഭാര്യ ഇന്ത്യൻ റെയിൽവേയിലെ ഉദ്യോഗസ്ഥ. 31 കൊല്ലമായി അവർ ആ ജോലി തുടങ്ങിയിട്ട്. ബ്രിട്ടാസിനെ വിവാഹം ക‍ഴിക്കും മുമ്പേ തുടങ്ങിയ ജോലി.

4. ബ്രിട്ടാസിന്റെ ഭാര്യയെ തങ്ങൾക്കും കൂടി പങ്കാളിത്തമുള്ള സംരംഭത്തിലേക്കു ഡെപ്യൂട്ടേഷനിൽ അയച്ചത് റെയിൽവേ തന്നെ. പീയൂഷ് ഗോയൽ ഭരിക്കുമ്പോൾ.

5. ബ്രിട്ടാസിന്റെ ഭാര്യയ്ക്ക് കെആർഡിസിയിൽ കിട്ടിയത് റെയിൽവേയിലെ സമാന തസ്തിക. ഇവിടത്തെ ജോലിയിൽ അവർക്കു കിട്ടുന്നത് കേന്ദ്ര നിബന്ധന പ്രകാരമുള്ള ശമ്പള-ആനുകൂല്യങ്ങൾ മാത്രം.

6. ബ്രിട്ടാസിന്റെ ഭാര്യ കെആർഡിസിയിലെത്തിയത് 3 വർഷം മുമ്പ്. ഇപ്പോൾ ഡെപ്യൂട്ടേഷൻ കാലാവധി തീർന്നു. റെയിൽവേ തന്നെ അതു നീട്ടിക്കൊടുത്തു. ബിജെപിയുടെ അശ്വിനി വൈഷ്ണവ് നയിക്കുന്ന അതേ റെയിൽവേ.

7. ബ്രിട്ടാസിന്റെ ഭാര്യ കെആർഡിസിയിൽ എച്ച് ആർ വകുപ്പിൽ വേണ്ടെങ്കിൽ ബിജെപി നയിക്കുന്ന റെയിൽവേയ്ക്ക് അത് 24 മണിക്കൂർ കൊണ്ടു ചെയ്യാം. വി ഡി സതീശനും കെ സുരേന്ദ്രനും കൂടി അതാണ് ചെയ്യേണ്ടത്.

വാൽക്കഷ്ണം – ബ്രിട്ടാസ് ഭാഗ്യവാൻ ആണ് – അയാൾ വിവാഹം കഴിക്കുന്നതിനു മുൻപ് അവർ റയിൽവേയിൽ ഉദ്യോഗത്തിനു കയറി – അല്ലെങ്കിൽ പത്രപ്രവർത്തകനായ അദ്ദേഹം സ്വാധീനം ഉപയോഗിച്ച് ഭാര്യക്ക് കേന്ദ്രത്തിൽ ജോലി വാങ്ങി കൊടുത്തു എന്ന് പറഞ്ഞേനേ !
ഒന്നും കിട്ടുന്നില്ലെങ്കിൽ കുടുംബത്തെ തെറി പറയണം . കേരളത്തിലെ കോലീബി സഖ്യം എടുത്തുപയോഗിക്കുന്ന ആയുധമാണിത് . ഇത് തികച്ചും മര്യാദകേടാണ്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News