വിലക്കയറ്റം പിടിച്ചുനിർത്താനായി 8 കോടി അനുവദിക്കും; ധനമന്ത്രി കെ എൻ ബാലഗോപാൽ

പച്ചക്കറികളുടെയും പഴങ്ങളുടെയും വില പൊതു വിപണിയിൽ വർധിക്കാനിടയുള്ള സാഹചര്യം രൂപപ്പെടുകയാണ്. അയൽ സംസ്ഥാനങ്ങളിലെ കനത്ത പേമാരിയും പ്രളയവും കൃഷിയെ സാരമായി ബാധിച്ചതിനെ തുടർന്ന് സംസ്ഥാനത്തേക്കുള്ള കാർഷിക ഉൽപന്നങ്ങളുടെ വരവിൽ വലിയ കുറവുണ്ടായി.

ഈ സാഹചര്യത്തിൽ കൃഷിവകുപ്പിന് താഴെയുള്ള ഹോർട്ടികോർപ്പ്, VFPCK എന്നീ വിപണികളുടെ ഇടപെടലുകളിലൂടെ വിലക്കയറ്റം പിടിച്ചുനിർത്താനായി 8 കോടി രൂപ അടിയന്തരമായി അനുവദിക്കാൻ സർക്കാർ തീരുമാനിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രസ്താവനയിൽ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News