
ബാങ്ക് ജീവനക്കാർ ഇന്നും നാളെയും രാജ്യവ്യാപകമായി പണിമുടക്കുന്നതിനാൽ ബാങ്കിംഗ് മേഖല പൂർണ്ണമായും സ്തംഭിക്കും . പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യ വത്ക്കരിക്കാനുളള കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.
ബാങ്കിംഗ് ജീവനക്കാരുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്‍റെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിൽ കേരളത്തിലടക്കം ബാങ്കിംഗ് മേഖല നിശ്ചലമാകും.
ഉപഭോക്താക്കളുടെ സാമ്പത്തിക സംരക്ഷണം ഉറപ്പാക്കാനാണ് സമരമെന്ന് സംഘടന പ്രതിനിധികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ബാങ്കുകൾ സ്വകാര്യവത്കരിച്ചാൽ സാധാരണക്കാരുടെ ചെറിയ സമ്പാദ്യങ്ങൾ പോലും കോർപറേറ്റുകൾക്ക് ഉപയോഗിക്കാമെന്ന സ്ഥിതിയാകുമെന്നും സംഘടനാ പ്രതിനിധികള്‍ പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here