പുതിയ യൂണിഫോം വളരെ കംഫര്‍ട്ടബിള്‍ ആണ്… ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിനെ കുറിച്ച് നഷ്‌വ ഷെറിന്‍ പറയുന്നു

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം വിദ്യാര്‍ത്ഥികളെ സംബന്ധിച്ച് വളരെ കംഫര്‍ട്ടബിള്‍ ആണെന്ന് ബാലുശ്ശേരി ഗവര്‍ണ്‍മെന്റ് ഗേള്‍സ് ഐസ്‌കൂളിലെ വിദ്യാര്‍ത്ഥിനി നഷ്‌വ ഷെറിന്‍. കൈരളി ന്യൂസ് ടുഡേയ്‌സ് ഡിബേറ്റിലാണ് നഷ്‌വ ഷെറിന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

പുതിയ യൂണിഫോം വളരെ കംഫര്‍ട്ടബിള്‍ ആണ്… അതിനെ പ്രത്യേകിച്ച് ആരും എതിര്‍ക്കേണ്ട ആവശ്യമില്ല. പൊതുവേ പുറത്തുപോകുമ്പോള്‍ ക്യാഷ്വല്‍ ഡ്രസ്സ് ആയിട്ട് എല്ലാം നമ്മള്‍ ജീന്‍സ് ഒക്കെ തന്നെയാണ് ഇടുന്നത് .

സ്‌കൂളിലേക്ക് വരുമ്പോള്‍ മാത്രമാണ് നമ്മള്‍ ഇങ്ങനെ ചുരിദാറുകളും പാവാടയുമൊക്കെ ധരിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള യൂണിഫോം ധരിക്കുമ്പോള്‍ നമ്മളില്‍ പ്രത്യേകിച്ച് ഒന്നും തോന്നാറില്ല.

ബസ്സില്‍ പോകുമ്പോള്‍ തന്നെ ടോപ് ആയാലും പാവാട ആയാലും കാറ്റത്ത് പറക്കാതിരിക്കാന്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. എന്നാല്‍ ഇപ്പോവത്തെ യൂണിഫോം ഭയങ്കര ഫ്രീയാണ് യൂസ് ചെയ്യാന്‍.

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിനെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ക്കും നഷ്‌വ ഷെറിന്‍ മറുപടി നല്‍കി. കേരളത്തിലെ ഒരു ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇങ്ങനെ ഒരു യൂണിഫോം വരുന്നത് ആദ്യമായിട്ടാണ്. ആദ്യമായിട്ട് ഒരു സ്‌കൂളില്‍ ഇത്തരത്തില്‍ ഒരു യൂണിഫോം വരുന്നതിന്റെ ബുദ്ധിമുട്ടാണ് ഈ പ്രതിഷേധം.

അതേസമയം ഒരു യൂണിഫോമിന്റെ പേരില്‍ ആരും പ്രതിഷേധിക്കേണ്ടതിന്റെ ആവശ്യമില്ലെന്നും ഈ യൂണിഫോം ഇടുന്ന ഞങ്ങള്‍ ഉള്‍പ്പെടുന്ന എല്ലാ വിദ്യാര്‍ഥികളും കംഫര്‍ട്ടബിളാണെന്നും നഷ്‌വ ഷെറിന്‍ ടുഡേയ്‌സ് ഡിബേറ്റില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News