സി പി ഐ (എം)  എറണാകുളം ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും

കഴിഞ്ഞ മൂന്ന് ദിവസങ്ങളായി കളമശ്ശേരിയിലെ അഭിമന്യു നഗറിൽ നടന്നു വന്ന സി പി ഐ (എം)  എറണാകുളം ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. സമാപന  പൊതുസമ്മേളനം വൈകിട്ട് അഞ്ചിന്   പോളിറ്റ് ബ്യൂറോ അംഗം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും .

സംസ്ഥന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെടെ പ്രമുഖ നേതാക്കൾ സമാപന സമ്മേളനത്തിൽ പങ്കെടുക്കും.   മുതിര്‍ന്ന നേതാക്കളായ എം.എം. ലോറന്‍സ്, രവീന്ദ്രനാഥ്, സരോജിനി ബാലാനന്ദന്‍, കെ.എം. സുധാകരന്‍ എന്നിവരെ ആദരിക്കും. ഇന്ന് രാവിലെ 10 ന്  പ്രതിനിധി സമ്മേളനം പുനരാരംഭിക്കും .

ഇന്നലെ പൊതുചർച്ചയും  മറുപടിയും പൂർത്തിയായിരുന്നു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, ജില്ലാ സെക്രട്ടറി സി എൻ മോഹനൻ എന്നിവരാണ് ഇന്നലെ ചർച്ചകൾക്ക് മറുപടി പറഞ്ഞത്. പുതിയ ജില്ലാ കമ്മറ്റിയുടെയും സംസ്ഥാന സമ്മേളന പ്രതിനിധികളുടെയും തെരഞ്ഞെടുപ്പും ഇന്ന് നടക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News