ഭരണഘടന സംരക്ഷിക്കാന്‍ യഥാര്‍ത്ഥ ദേശസ്‌നേഹികള്‍ ഒരുമിച്ച് അണിനിരക്കേണ്ട കാലഘട്ടമാണിത്: സ്പീക്കര്‍

ആധുനിക ഇന്ത്യയെ നിലനിര്‍ത്തുന്ന ഭരണഘടന സംരക്ഷിക്കാന്‍ യഥാര്‍ത്ഥ ദേശസ്‌നേഹികള്‍ ഒരുമിച്ച് അണിനിരക്കേണ്ട കാലഘട്ടമാണിതെന്ന് സ്പീക്കര്‍ എം ബി രാജേഷ് പറഞ്ഞു.

സിപിഐ എം കൊല്ലം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ‘ജനാധിപത്യവും മതനിരപേക്ഷതയും; ഭരണഘടനാനുഭങ്ങള്‍’ എന്ന വിഷയത്തില്‍ കൊല്ലം ചിന്നക്കടയില്‍ നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യയെ മതരാഷ്ട്രമാക്കി മാറ്റാന്‍ മതനിരപേക്ഷത, ജനാധിപത്യം , ഫെഡറലിസം എന്നീ ഭരണഘടനയുടെ അടിസ്ഥാന ആശയങ്ങളെ ഉള്ളില്‍ നിന്നും പുറത്തു നിന്നും ഒരുപോലെ തകര്‍ക്കുകയാണ്.

പ്രധാനമന്ത്രി പറയുന്ന ന്യൂ ഇന്ത്യയില്‍ നീതി, സാഹോദര്യം, സമത്വം തുടങ്ങി ഭരണഘടന വിഭാവനം ചെയ്യുന്ന ലക്ഷ്യങ്ങള്‍ വലിച്ചെറിയപ്പെടുകയാണ്. സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം കെ വരദരാജന്‍ അധ്യക്ഷനായി.

ധനമന്ത്രി കെ എന്‍ ബാലഗോപാല്‍, സിപിഐ എം കൊല്ലം ജില്ലാ സെക്രട്ടറി എസ് സുദേവന്‍, സംസ്ഥാന കമ്മിറ്റി അംഗം എം എച്ച് ഷാരിയര്‍, എം നൗഷാദ് എംഎല്‍എ, തുടങ്ങിയവര്‍ സംസാരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News