കെ. പി. അപ്പന്റെ ഓര്‍മകള്‍ പുതുക്കി കൊല്ലം നവോദയം ഗ്രന്ഥശാല സ്മൃതിസംഗമം നടത്തി

മലയാള സാഹിത്യ നിരൂപകനായിരുന്ന കെ. പി. അപ്പന്റെ ഓര്‍മകള്‍ പുതുക്കി കൊല്ലം നവോദയം ഗ്രന്ഥശാല സ്മൃതിസംഗമം നടത്തി. പതിമൂന്നാം ചരമ വാര്‍ഷികാത്തോടനുബന്ധിച്ച പരിപാടി നിയമസഭാ സ്പീക്കര്‍ എം. ബി രാജേഷ് ഉദ്ഘാടനം ചെയ്തു.

മലയാള സാഹിത്യ നിരൂപണ രംഗത്തെ അതികായനായിരുന്നു കെ. പി. അപ്പന്‍. ആധുനിക മലയാള സാഹിത്യ നിരൂപണത്തിന് തുടക്കവും അദ്ദേഹത്തില്‍ നിന്നായിരുന്നു.

സര്‍ഗാത്മകതയുടെ സൗന്ദര്യവും ശക്തിയുമുള്ള നിരൂപണങ്ങളായിരുന്നു അദ്ദേഹത്തിന്റേത് എന്നും സ്പീക്കര്‍ പറഞ്ഞു. ഭാവിയിലേക്ക് സഞ്ചരിക്കുന്ന വായനശാലയെന്ന് നവോദയ ഗ്രന്ഥശാലയെന്നും സ്പീക്കർ കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ കെ. പി. അപ്പന്‍ രചിച്ച ‘ക്ഷോഭിക്കുന്നവരുടെ സുവിശേഷം’ രണ്ടാം പതിപ്പ്  പ്രശസ്ത എഴുത്തുകാരി ഗ്രേസിക്ക് കൈമാറി സ്പീക്കർ എം. ബി. രാജേഷ് പ്രകാശനം ചെയ്തു. 2019ലെ എന്‍. ശിവശങ്കരപ്പിള്ള സംരംഭക അവാര്‍ഡ് കൊല്ലം കോര്‍പ്പറേഷന്‍ മുന്‍ മേയര്‍ വി. രാജേന്ദ്രബാബുവിന് സ്പീക്കര്‍ നല്‍കി.

സാഹിത്യകാരന്‍ പി. കെ ഹരികുമാര്‍ കെ. പി അപ്പന്‍ അനുസ്മണം നടത്തി. കെ. പി. അപ്പന്റെ കൃതികളെ കുറിച്ച് പഠനത്തില്‍ ഡോക്‌ട്രേറ്റ് കിട്ടിയ ഡോ. നിനിതയക്ക് കെ. പി. അപ്പന്‍ പഠനകേന്ദ്രത്തിന്റെ ഉപഹാരം എഴുത്തുകാരി ഗ്രേസി സമ്മാനിച്ചു.

നവോദയം ഗ്രന്ഥശാല പ്രസിഡന്റ് ബേബി ഭാസ്‌കരന്‍, സെക്രട്ടറി എസ്. നാസര്‍, കെ. പി അപ്പന്റെ സഹധര്‍മ്മിണി പ്രൊഫ. ഓമന, മക്കൾ രജിത്, ശ്രീജിത്ത്, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പ്രസിഡന്റ് പി. കെ. ഹരികുമാര്‍,  തുടങ്ങിയവര്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News