കെ റെയിൽ പദ്ധതി; ഇടത് എംപിമാർ ഇന്ന് കേന്ദ്ര റെയിൽവേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

കെ റെയിൽ പദ്ധതിയിൽ ഇടത് എംപിമാർ ഇന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തും. നേരത്തെ പദ്ധതിക്ക് അനുമതി നൽകരുതെന്നാവശ്യപെട്ട് യുഡിഎഫ് എംപിമാർ കേന്ദ്രമന്ത്രിക്ക് നിവേദനം നൽകിടയിരുന്നു.

കേരളത്തിന്റെ വികസനം ലക്ഷ്യം വെച്ചുള്ള സംസ്ഥാന  സർക്കാരിന്റെ സ്വപ്നപദ്ധതിയായ കെ റെയിലിനെ ബിജെപിക്കൊപ്പം ചേർന്ന് തകർക്കാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടായിരുന്നു കഴിഞ്ഞ ദിവസം കേന്ദ്ര റെയിൽ മന്ത്രിക്ക് യുഡിഎഫ് എംപിമാർ നിവേദനം നൽകിയത്.

അതേ സമയം സംസ്ഥാനത്തെ ബാധിക്കുന്ന വിഷയം ആയതിനാൽ എല്ലാ എംപിമാരുമായി ചർച്ച നടത്തണമെന്ന് ഇടത് എംപിമാർ ആവശ്യപ്പെട്ടു. ഇതിനെ തുടർന്ന് എല്ലാവരുമായി കൂടിക്കാഴ്ച നടത്താൻ റെയിൽ മന്ത്രി തയ്യാറായെങ്കിലും ഒരുമിച്ചു കൂടിക്കാഴ്ച നടത്താൻ കഴിയില്ലെന്ന് യുഡിഎഫ് എംപിമാർ അറിയിക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News