ശബരിമലയിലെ വെർച്വൽ ക്യൂ ബുക്കിംഗ് പരിധി ഉയർത്താൻ സർക്കാരിൻ്റെ അനുമതി തേടി  ദേവസ്വം ബോർഡ്

ശബരിമലയിലെ വെർച്വൽ ക്യൂ ബുക്കിംഗ്  പരിധി ഉയർത്താൻ സർക്കാരിൻ്റെ അനുമതി തേടി  ദേവസ്വം ബോർഡ് . പ്രതിദിനം വെർച്വൽ ക്യൂ വഴി 50,000 പേർക്ക് ബുക്കിംഗും ,5000 പേർക്ക്സ്പോട്ട് ബുക്കിംങ്ങിനുമാണ്  അനുമതി തേടിയിരിക്കുന്നത്. നിയന്ത്രണങ്ങളിലും ഇളവ് വരുത്തിയതോടെ ശബരിമല പഴയ തീർത്ഥാടന തിരക്കിലേക്ക് മടങ്ങുന്നു

ഇപ്പോൾ  ശരാശരി നാൽപതിനായിരത്തിൽ താഴെ  തീർഥാടകർ മാത്രമാണ്  ദർശനത്തിന് എത്തുന്നത് ,താരതമ്യേന തിരക്ക് കുറഞ്ഞതിനാൽ  സുഖ ദർശനമാണ്. എന്നാൽ കോവിഡ് നിയന്ത്രണങ്ങൾ വരുന്ന സാഹചര്യം ചൂണ്ടി കാട്ടി ,  വെർച്വൽ ക്യൂ വഴി 50,000 പേർക്കും   , സ്പോർട്സ് ബുക്കിങ്ങ് വഴി  5000 പേർക്കും ഉള്ള   അനുമതിയാണ് ദേവസ്വം ബോർഡ് തേടിയിരിക്കുന്നത്.

ഒരു ദിവസമെങ്കിലും സന്നിധാനത്ത് തങ്ങി മതിവരെയും ദർശനം നടത്തണം എന്ന ആവശ്യക്കാരാണ് അന്യസംസ്ഥാനത്ത് നിന്ന് എത്തുന്നവർ.  അന്നദാന മണ്ഡപത്തിന് മുകളിൽ കുറഞ്ഞ നിരക്കിൽ വിരിവെയ്ക്കാനുള്ള സൗകര്യം ഇവർ  പ്രയോജനപ്പെടുത്തുന്നുണ്ട്.

വിരി വെയ്ക്കാൻ ഉള്ള അനുമതി  രാവിലെ മുതൽ  വേണമെന്ന ആവശ്യം ഉയരുന്നുണ്ട്. ഇപ്പോൾ  ആറുലക്ഷത്തി അറുപത്തിനാലായിരത്തിൽപരം ആളുകൾ ദർശനം നടത്തി കഴിഞ്ഞു. മണ്ഡലകാല ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോൾ വരുമാനം 46 കോടി കഴിഞ്ഞിരിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here