110 രാജ്യങ്ങളുടെ ദേശീയ പതാകകൾ ഒരു മിനിറ്റ് 21 സെക്കൻ്റു കൊണ്ട് പറഞ്ഞ് തീർത്ത് ഏഴര വയസുകാരൻ. മതിലകം സ്വദേശി ഒമർ അബ്ദുള്ളയാണ് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടിയത്
110 രാജ്യങ്ങളുടെ ദേശീയ പതാകകളാണ് ഒരു മിനിറ്റ് 21 സെക്കൻ്റ് കൊണ്ട് പറഞ്ഞു തീർത്തത്. ചെറുപ്പം മുതലെ ഒമർ അബ്ദുള്ളക്ക് ഫ്ലാഗുകളെക്കുറിച്ച് താത്പര്യം ഉണ്ടായിരുന്നു. യു ട്യൂബ് വഴിയാണ് ഒമർ വിവിധ രാജ്യങ്ങളിലെ പതാകകളെക്കുറിച്ച് പഠിച്ചത്
രണ്ട് മാസം മുൻപാണ് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡിനായി വീഡിയോ തയാറാക്കി ഓൺലൈനിൽ അപേക്ഷിച്ചത്. ഒരു മാസത്തിന് ശേഷമാണ് റെക്കോർഡ് ലഭിച്ചത്. അബുദാബി ഏഷ്യൻ ഇൻ്റർനാഷണൽ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ഒമർ
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.