ഹൃദയപൂര്‍വം… പത്തനംതിട്ടയിലെ  ഡിവൈഎഫ്‌ഐയുടെ പൊതിച്ചോറ് വിതരണം നാല് വര്‍ഷക്കാലം പിന്നിടുമ്പോള്‍…

രാഷ്ട്രീയ യുവജന സംഘടനകള്‍ക്ക് സമരങ്ങള്‍ മാത്രമേയുള്ളു, സേവനങ്ങളില്ലെന്ന് വിമര്‍ശിക്കുന്നതവര്‍ക്ക് ഒരു മറുപടി. പത്തനംതിട്ടയിലെ  ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള പൊതിച്ചോറ് വിതരണം നാല് വര്‍ഷക്കാലം പിന്നിടുകയാണ്.

2017 നവംബര്‍ മാസത്തിലായിരുന്നു ജില്ലയില്‍ പദ്ധതിയുടെ തുടക്കം. നിരവധിപേര്‍ക്കാണ് ഇന്ന് ഈ പൊതികള്‍ ആശ്വാസകരമായി മാറുന്നത്. വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാന്‍ ഹൃദയ പൂര്‍വ്വം.

നാല് വര്‍ഷത്തിനിടെ ഇങ്ങനെ സ്‌നേഹത്തില്‍ പൊതിഞ്ഞ നിരവധി പേരെ ഊട്ടിയത് 10 ലക്ഷം പൊതിച്ചോറുകള്‍. 2017 നവംബര്‍ 25 ന് 500 ലധികം പൊതികള്‍ വിതരണം ചെയ്തായിരുന്നു തുടക്കം. ഇപ്പോള്‍ ദിനംപ്രതി 700 നും 1000 നും ഇടയില്‍ എത്തി നില്‍ക്കുന്നു.

പത്തനംതിട്ട ജന. ആശുപത്രി കേന്ദ്രീകരിച്ചാണ് പ്രധാനമായി പൊതിച്ചോറ് വിതരണം.  എങ്കിലും മറ്റ് ജില്ലകളില്‍ നിന്ന് നഗരത്തിലേക്ക് എത്തുന്നവരും നിരത്തുകളില്‍ അന്തിയുറങ്ങുന്നവര്‍ക്കും ഇതു നല്‍കുന്ന ആശ്വാസം ചെറുതല്ല.

വലിപ്പ -ചെറുപ്പമില്ലാതെ ഉച്ചയ്ക്ക് 12 മണിയോടെ ഈ നിരയുടെ ഭാഗമാകുന്നു. ഓരോദിവസവും ഓരോ മേഖലാ കമ്മിറ്റികള്‍ക്കാണ് ചുമതല. കോവിഡ് കേന്ദ്രങ്ങളിലുള്ളവര്‍ക്കും നിലവില്‍ പൊതിച്ചോറുകള്‍ എത്തിച്ചു വരുന്നു.

പ്ലാസ്റ്റിക് ഒഴിവാക്കണമെന്നത് മാത്രമാണ് പൊതിച്ചോറ് നല്‍കുന്നവരോടുള്ള ഏക നിബന്ധന. രക്ത ദാന മൊബൈല്‍ ആപ്ലിക്കേഷനൊപ്പം പൊതിച്ചോറ് വിതരണം കൂടി  ശ്രദ്ധേയമായതിന്റെ സന്തോഷത്തിലാണ് ജില്ലയിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News