60 അടി ഉയരത്തില്‍ ഭീമന്‍ നക്ഷത്രം; ക്രിസ്തുമസ് വരവറിയിച്ച് തൃക്കളത്തൂർ സെന്റ്‌ ജോര്‍ജ്‌ പള്ളി

മുവാറ്റുപുഴ തൃക്കളത്തൂർ സെന്റ്‌ ജോര്‍ജ്‌ പള്ളിയിലാണ് മനോഹരമായ ഈ നക്ഷത്രമൊരുക്കിയത്. 60 അടി ഉയരത്തിലുള്ള ഭീമൻ നക്ഷത്രം കണ്ടാല്‍ ആരും ഒന്ന് നോക്കിയിരുന്നു പോകും.

ഉയരം 60 അടി വീതി 40 അടി, ഉള്ളില്‍ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശ സംവിധാനങ്ങള്‍. തൃക്കളത്തൂര്‍ സെന്‍റ് ജോര്‍ജ്‌ പള്ളിയിലെ ക്രിസ്തുമസ് നക്ഷത്രം. ആരുമൊന്ന് നോക്കി ഇരുന്ന് പോകും.

ക്രിസ്തുമസിന്റെ വരവറിയിച്ച്‌ എല്ലാ കൊല്ലവും സെന്റ്‌ ജോര്‍ജ്‌ യാക്കോബായ പള്ളിയില്‍ കൂറ്റന്‍ നക്ഷത്രങ്ങള്‍ ഒരുക്കാറുണ്ട്‌. കഴിഞ്ഞ വര്‍ഷം 52 അടിയായിരുന്നു നക്ഷത്രത്തിന്റെ ഉയരം. ഇത്തവണ അത്‌ 60 അടിയായി ഉയര്‍ത്തി. പള്ളിയിലെ യൂത്ത്‌ അസോസിയേഷന്റെ നേതൃത്വത്തിലാണ്‌ നക്ഷത്രം ഒരുക്കിയത്‌.

 300 മീറ്റര്‍ തുണിയാണ്‌ നക്ഷത്രം നിര്‍മിക്കാന്‍ ഉപയോഗിച്ചത്‌. ഏകദേശ ഇരുപത്തയ്യായിരം രൂപ മുടക്കി 12 ദിവസം കൊണ്ടാണ്‌ നക്ഷത്രം പൂർത്തിയായത്.

ചെറു നക്ഷത്രങ്ങള്‍ക്കിടയില്‍ അതിഭീമന്‍ നക്ഷത്രം രാത്രി തെളിയുമ്പോള്‍ എം സി റോഡിലൂടെയുള്ള യാത്രക്കാർക്കും വിസ്മയ കാഴ്ച്ചയാണ്. ദൂരെ നിന്ന് നോക്കിയാലും പള്ളിക്ക് മുൻപിൽ സ്ഥാപിച്ച ഭീമൻ നക്ഷത്രം മനോഹര കാഴ്ച്ച സമ്മാനിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News