അറസ്റ്റിലായ മലിനീകരണ ബോർഡ് ഉദ്യോഗസ്ഥൻ്റെ ഫ്ലാറ്റിൽ നിന്ന് 16 ലക്ഷം രൂപ വിജിലൻസ് കണ്ടെത്തി

കോട്ടയത്ത് അറസ്റ്റിലായ മലിനീകരണ ബോർഡ് ഉദ്യോഗസ്ഥൻ്റെ ഫ്ലാറ്റിൽ നിന്ന് 16 ലക്ഷം രൂപ വിജിലൻസ് കണ്ടെത്തി. ആലുവയിലെ ഫ്ലാറ്റിൽ നിന്നാണ് തുക കണ്ടെത്തിയത് .

കോട്ടയം ജില്ലാ ഓഫീസർ എ.എം.ഹാരിസാണ് പിടിയിലായത്. ഇയാളുടെ ബാങ്ക് അക്കൗണ്ടില്‍ 18 ലക്ഷം രൂപയുടെ നിക്ഷേപവും വിജിലൻസ് കണ്ടെത്തി. ആലുവയിലെ ഫ്ലാറ്റിന് 80 ലക്ഷം രൂപ വിലമതിക്കുന്നതാണ്.

ഫ്ലാറ്റിന് പുറമേ തിരുവനന്തപുരത്ത് 2000 സ്ക്വയർ ഫീറ്റ് വീടും പന്തളത്ത് 33 സെൻ്റ സ്ഥലവുമുണ്ട് ഇയാള്‍ക്ക്. ടയർ അനുബന്ധ സ്ഥാപനത്തിന് സർട്ടിഫിക്കറ്റ് നൽകുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇന്നലെ ഇയാൾ അറസ്റ്റിലായത്

ഇയാളിൽ നിന്ന് ഇന്നലെ 25000 രൂപ പിടിച്ചെടുത്തിരുന്നു. വിജിലൻസ് ഡിവൈഎസ്പിമാരായ ഹായ് കെ എ വിദ്യാധരൻ ( കോട്ടയം യൂണിറ്റ്), എ കെ വിശ്വനാഥൻ ( റേഞ്ച് )എന്നിവിരുടെ നേതൃത്വത്തിലായിരുന്ന് റെയ്ഡും അറസ്റ്റും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News