എസ്എന്‍ഡിപി ശാഖാ സെക്രട്ടറിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

എസ്എന്‍ഡിപി ശാഖാ സെക്രട്ടറിയെ ഓഫീസില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. എസ്.എൻ.ഡി.പി യോഗം പുറക്കാട് 796 നമ്പർ ശാഖ സെക്രട്ടറി സി.രാജുവിനെയാണ് ശാഖ ഹാളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ആത്മഹത്യാ കുറിപ്പും കണ്ടെത്തിയതായി അമ്പലപ്പുഴ പൊലീസ് പറഞ്ഞു. രാത്രി വീട്ടിൽ ചെല്ലാതിരുന്നതോടെ ബന്ധുക്കളും, ശാഖാ ഭാരവാഹികളും തെരച്ചിൽ നടത്തവെ കഴിഞ്ഞ രാത്രി 11-30 ഓടെ ശാഖാ കോൺഫറൻസ് ഹാളിൽ ഫാനിൽ തൂങ്ങി നിൽക്കുന്ന നിലയിലാണ് കണ്ടെത്തിയത്.

ഉടൻ തന്നെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കഴിഞ്ഞ 9 വർഷമായി ഇദ്ദേഹം ശാഖ സെക്രട്ടറിയായിരുന്നു.
ശാഖയിലെ വിമത വിഭാഗം നിരന്തരമായി മാനസികമായി പീഡിപ്പിരുന്നതായി പറയപ്പെടുന്നു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News