ഒമിക്രോണ്‍; സംസ്ഥാനത്ത് ഉന്നതതല യോഗം വിളിച്ച് ആരോഗ്യ മന്ത്രി

കേരളത്തില്‍ ഒമിക്രോണ്‍ രോഗബാധ നാലുപേര്‍ക്ക് കൂടി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഉന്നതതല യോഗം വിളിച്ച് ആരോഗ്യ മന്ത്രി. ഇന്ന് രാവിലെ 11നാണ് യോഗം വിളിച്ചിരിക്കുന്നത്.

ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ഡി എം ഒമാരും യോഗത്തില്‍ പങ്കെടുക്കും. ഒമിക്രോണ്‍ ബാധിതരുടെ സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ സാമ്പിള്‍ പരിശോധിക്കാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ ഉള്ളവരെയാണ് പരിശോധിക്കുക.

അതേസമയം സംസ്ഥാനത്ത്‌ 4 പേർക്ക് കൂടി ഒമൈക്രോൺ സ്ഥിരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്തെ ആകെ ഒമൈക്രോൺ കേസുകൾ 5 ആയി. കേരളത്തിൽ ആദ്യം ഒമൈക്രോൺ സ്ഥിരീകരിച്ച കേസിലെ സമ്പർക്കത്തിലുൾപ്പെടുന്നവരാണ് രണ്ട് പേർ.

മറ്റ് രണ്ട് പേർ എറണാകുളം, തിരുവനന്തപുരം സ്വദേശികളാണ്. എറണാകുളം സ്വദേശി കോംഗോയിൽ നിന്നും തിരുവനന്തപുരം സ്വദേശി യു.കെയിൽ നിന്നുമാണ് വന്നത്. തിരുവനന്തപുരത്ത് 22 വയസുള്ള പെൺകുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News