വി സി നിയമനം; കോൺഗ്രസിന്റെ ഇരട്ടത്താപ്പ് പുറത്ത്

വിസി നിയമനത്തിൽ കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ് പുറത്ത് .  വിസിയെ നിയമിക്കാനുള്ള ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കാൻ മഹാരാഷ്ട്ര സർക്കാർ തീരുമാനം. സെർച്ച് കമ്മറ്റി ശുപാർശകൾ ഗവർണർക്ക് നൽകുന്ന പാതിവ് നിർത്തലാക്കി.

സെർച്ച് കമ്മറ്റി സർക്കാരിന് പേരുകൾ നൽകും. അതിൽ നിന്നും സർക്കാരിന് താല്പര്യമുള്ള രണ്ട് പേരുകൾ സർക്കാർ തന്നെ ശുപാർശ ചെയ്യും. വിസി നിയമനത്തിൽ ഗവർണറുടെ അധികാരം എടുത്തുകളയുന്ന കോണ്‍ഗ്രസാണ് കേരളത്തിൽ അനാവശ്യ വിവാദങ്ങൾ ഉയർത്തുന്നത്.

2016-ലെ മഹാരാഷ്ട്ര പൊതുസർവകലാശാലാനിയമം ഭേദഗതി ചെയ്താണ് വിസി നിയമനത്തിൽ ഗവർണറുടെ അധികാരം വെട്ടിക്കുറച്ചത്..
വൈസ്  ചാൻസലർ തസ്തികയിലേക്കുള്ള പേരുകൾ ഗവർണറോട് ശുപാർശ ചെയ്യാൻ സംസ്ഥാന സർക്കാരിന് അധികാരം നൽകുന്നതാണ് ഭേദഗതി.
സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലറായ ഗവർണർ സെർച്ച് കമ്മറ്റിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് വൈസ് ചാൻസലർമാരുടെ നിയമനം നടത്തുന്നത്.

എന്നാൽ ഇനി മുതൽ സംസ്ഥാന സർക്കാരാകും പേരുകൾ ഗവർണർക്ക് നൽകുക..സെർച്ച് കമ്മറ്റി ഗവർണർക്ക് ശുപാർശ നൽകുന്നത് മാറ്റി സര്‍ക്കാരിനാണ് പേരുകൾ നൽകേണ്ടത്. സെർച്ച് കമ്മറ്റി നൽകുന്ന 5 പേരുകളിൽ നിന്നും സർക്കാരിന് താല്പര്യമുള്ള 2 പേരുകൾ ഗവർണർക്ക് നൽകും.അതിന് നിന്ന് മാത്രമാകും ഗവർണർക്ക് വിസിയെ നിയമിക്കാൻ കഴിയുക.

എൻസിപിയും ശിവസേനയും കോണ്‍ഗ്രസും ചേർന്ന് ഭരിക്കുന്ന മഹാരാഷ്ട്രയിലെ തീരുമാനം കേരളത്തിൽ വിസി നിയമനവുമായി ബന്ധപ്പെട്ടു അനാവശ്യ വിവാദങ്ങൾ ഉയർത്തുന്നകോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ് തുറന്നുകാട്ടുന്നതാണ്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News