കടുവ ഭീതിയില്‍ കുറുക്കൻ മൂല; വളര്‍ത്തു മൃഗങ്ങലെ കൊന്നിട്ടും കടുവയെ പിടികൂടാനായില്ല

പതിനേഴാമാത്തെ വളർത്തുമൃഗത്തെ കൊന്ന് വയനാട്‌ കുറുക്കൻ മൂലയിലെ കടുവ. ഇന്നും പയ്യമ്പള്ളിയിൽ കന്നുകാലിയെ ആക്രമിച്ച്‌ കൊന്നു.
പയ്യമ്പള്ളി വടക്കുംപാടം ജോൺസന്റെ വളർത്തുമൃഗമാണ്‌ ആക്രമിക്കപ്പെട്ടത്‌.

വനംവകുപ്പ്‌ സർവസന്നാഹങ്ങളൊരുക്കിയിട്ടും കടുവയെ പിടികൂടാനായിട്ടില്ല. കൂട്‌ സ്ഥാപിച്ചും കുംകിയാനകളെ ഉപയോഗിച്ചുൻ ഡ്രോൺ ഉപയോഗിച്ചും തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
അതേ സമയം വയനാട്ടിലെ ഡാറ്റാ ബേസിൽ ഇല്ലാത്ത കടുവയാണിതെന്നാണ്‌ വനം വകുപ്പിന്റെ നിയമനം.

അഞ്ച്‌ കൂടുകൾ, ഇരുപതോളം ക്യാമറകളും ഡ്രോണും, രണ്ട്‌ കുങ്കിയാനകൾ, കണ്ടാലുടൻ മയക്ക്‌ വെടിവയ്‌ക്കാൻ വെറ്ററിനറി സർജൻ, രാത്രിയും പകലും തെരച്ചിൽ നടത്താൻ മുന്നൂറോളം വനപാലകർ. വനംവകുപ്പ്‌ സർവസന്നാഹങ്ങളൊരുക്കിയിട്ടും പിടികൊടുക്കാതെ കടുവ പ്രദേശത്ത്‌ ഭീതി പരത്തുകയാണ്‌.

കുംകിയാനകളെ ഉപയോഗിച്ചും ഡ്രോൺ ഉപയോഗിച്ചും തെരച്ചിൽ തുടരുന്നുണ്ടെങ്കിലും കണ്ടെത്താനായിട്ടില്ല.പ്രദേശത്തുതന്നെ കടുവയുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്‌.നോർത്ത്‌ വയനാട്‌ ഡിഎഫ്‌ഒ രമേഷ്‌ വിഷ്‌ണോയ്‌, സൗത്ത്‌ വയനാട്‌ ഡിഎഫ്‌ഒ ഷജ്‌ന കരീം എന്നിവരുടെ നേതൃത്വത്തിലാണ്‌ തെരച്ചിൽ.

വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയയും സംഘത്തോടൊപ്പമുണ്ട്‌. രണ്ടാഴ്‌ചയിലേറെയായി പ്രദേശത്ത്‌ ഭീതിപരത്തുന്ന കടുവ 17 വളർത്തു മൃഗങ്ങളെയാണ്‌ കൊന്നത്‌. ഇന്നും പയ്യമ്പള്ളിയിൽ വളർത്തുമൃഗങ്ങളെ ആക്രമിച്ച്‌ കൊന്നു.

കുറുക്കൻമൂല, ചെറൂർ, കുറുവ, കാടൻകണ്ടി എന്നീ പ്രദേശങ്ങളിലാണ്‌ കടുവ മാറി മാറി സഞ്ചരിക്കുന്നത്‌. സ്‌കൂളിൽ പോകുന്ന കുട്ടികൾക്കും പുലർച്ചെ പാലുമായി പോകുന്ന ക്ഷീര കർഷകർക്കും വനംവകുപ്പ്‌ സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്‌.ഉത്തര മേഖലാ ചീഫ്‌ കൺസർവേറ്റർ ഓഫ്‌ ഫോറസ്‌റ്റ്‌ ഡി കെ വിനോദ്‌ കുമാർ കുറുക്കൻമൂലയിലെത്തി സാഹചര്യം വിലയിരുത്തി.

വയനാട്ടിൽ ലിസ്‌റ്റ്‌ ചെയ്യപ്പെടാത്ത കടുവയാണിതെന്നാണ്‌ നിഗമനം.കെണിയിൽ കുടുങ്ങി പരിക്കേറ്റ നിലയിലാണ്‌ കടുവ‌.കഴുത്തിന്‌ ചുറ്റും ആഴത്തിലുള്ള മുറിവുണ്ട്‌.

നിലവിലെ ശ്രമങ്ങൾ ലക്ഷ്യം കാണാത്ത സാഹചര്യത്തിൽ വനം വകുപ്പ്‌ മറ്റ്‌ മാർഗ്ഗങ്ങൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്‌.പ്രത്യേക ദൗത്യ സേനയെ വിന്യസിച്ച്‌ എത്രയും വേഗം കടുവയെ പിടികൂടണമെന്നാണ്‌ ആവശ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News