പ്രതിപക്ഷ പ്രതിഷേധം; രാജ്യസഭയും, ലോക്‌സഭയും 2 മണി വരെ നിര്‍ത്തിവെച്ചു

എംപിമാരുടെ സസ്പെന്‍ഷനില്‍ രാജ്യസഭയിലും പ്രതിപക്ഷ പ്രതിഷേധം. ലേഖിംപൂർ ഖേരി കർഷക കൊലപാതകത്തിൽ രാജ്യസഭയും ലോക്സഭയും പ്രക്ഷുബ്‌ദം. കൊലപാതകമെന്ന് തെളിഞ്ഞതോടെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാർ മിശ്ര രാജിവെക്കണെന്ന ആവശ്യമുയർത്തിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം.

വിഷയത്തിൽ സഭ നിർത്തിവെച്ചു ചർച്ച ആഞ്ഞവധിക്കണമെന്ന പ്രതിപക്ഷ ആവശ്യവും തള്ളിയതോടെയാണ് പ്രതിഷേധം ശക്തമായത്..തുടർന്ന് ഇരു സഭകളും 2 മണി വരെ നിർത്തിവെച്ചു.

അതേസമയം എംപിമാരുടെ ചട്ട വിരുദ്ധ സസ്പെന്ഷനിലും പ്രതിഷേധം ശക്തമാണ്. സസ്‌പെൻഡ് ചെയ്യപ്പെട്ട എംപിമാരുടെ പ്രതിഷേധ ധർണ പാർലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ തുടരുന്നു…

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here