ദില്ലി വായു മലിനീകരണം; ശാശ്വത പരിഹാരമുണ്ടാക്കാൻ വിദഗ്ധ സംഘത്തെ നിയോഗിക്കണം; സുപ്രീംകോടതി

ദില്ലിയിലെ വായു മലിനീകരണത്തിൽ ശാശ്വത പരിഹാരമുണ്ടാക്കാൻ വിദഗ്ധ സംഘത്തെ നിയോഗിക്കണമെന്ന് സുപ്രീംകോടതി നിർദേശം. വായു ഗുണനിലവാര കമ്മീഷനോടാണ് ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബഞ്ച് നിർദേശം നൽകിയത്.

വായു ഗുണനിലവാര കമ്മീഷൻ വിദഗ്ധരിൽ നിന്നും, പൊതുജനങ്ങളിൽ നിന്നും നിർദേശങ്ങൾ തേടണമെന്നും വിദഗ്ധ സംഘത്തെ നിയോഗിച്ച് നിർദേശങ്ങൾ പഠിച്ച ശേഷം വായു മലിനീകരണത്തിന് ശാശ്വത പരിഹാരമുണ്ടാക്കാൻ നടപടിയെടുക്കണമെന്നും സുപ്രീംകോടതി നിർദേശം നൽകി. വായൂ മലിനീകരണത്തിൽ പരിഹാരം തേടിയുള്ള പൊതുതാൽപര്യഹർജി സുപ്രിംകോടതി ഫെബ്രുവരിയിൽ വീണ്ടും പരിഗണിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News