സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറിയായി സി എൻ മോഹനനെ തെരഞ്ഞെടുത്തു

സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറിയായി സി എന്‍ മോഹനനെ വീണ്ടും തെരഞ്ഞെടുത്തു. കളമശേരിയിൽ ചേർന്ന സമ്മേളനത്തിൽ 46 അംഗ ജില്ലാ കമ്മിറ്റിയെ ഏകകണ്‌ഠമായി തെരഞ്ഞെടുത്തു. 2018 മുതൽ ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചുവരികയാണ്‌ സി എന്‍ മോഹനൻ.

വിദ്യാര്‍ഥി, യുവജന രംഗങ്ങളിലൂടെയാണ് സി എന്‍ മോഹനന്‍ പൊതുരംഗത്ത് ശ്രദ്ധേയനായത്. 1994 മുതല്‍ 2000 വരെ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റായി. 92 -93ല്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റായിരിക്കെ ഡല്‍ഹി സെന്ററിലും പ്രവര്‍ത്തിച്ചു. 2000 -2005ല്‍ സിപിഐ എം കോലഞ്ചേരി ഏരിയാസെക്രട്ടറിയായി. 2012ല്‍ സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തു.

പതിനൊന്നുവര്‍ഷം ദേശാഭിമാനി കൊച്ചി യൂണിറ്റ് മാനേജരായിരുന്നു. 2016 ഡിസംബര്‍ മുതല്‍ ജിസിഡിഎ ചെയര്‍മാനായി പ്രവർത്തിച്ചു. തുടർന്ന്‌ 2018     ജൂൺ 20 ന്‌ സിപിഐ എം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ജില്ലാ സെക്രട്ടറിയായിരുന്ന പി രാജീവ് സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണിത്.

കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജില്‍നിന്ന് ബിരുദം നേടിയശേഷം തിരുവനന്തപുരം ലോ അക്കാദമിയില്‍നിന്ന് നിയമബിരുദവുമെടുത്തു. കുറച്ചുകാലം അഭിഭാഷകനായും പ്രവര്‍ത്തിച്ചു. പൂതൃക്ക പഞ്ചായത്തിലെ ചാപ്പുരയില്‍ പരേതരായ നാരായണന്റെയും ലക്ഷ്‌മിയുടെയും മൂന്നാമത്തെ മകനാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel