ബിജെപിയില്‍ പല കാര്യത്തിലും തിരുത്തലുകള്‍ വേണം; കേരളത്തിന് അതിവേഗ റെയില്‍ പദ്ധതി ആവശ്യം: ഇ ശ്രീധരന്‍

കേരളത്തിലെ ബിജെപിയില്‍ പല കാര്യത്തിലും തിരുത്തലുകള്‍ വേണമെന്നും തിരുത്താതെ രക്ഷപ്പെടാനാകില്ലെന്നും ഇ ശ്രീധരന്‍ പൊന്നാനിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പരാജയത്തില്‍ നിന്ന് പലതും പഠിക്കാനായി.

രാഷ്ട്രീയക്കാരനായല്ല, ബ്രൂറോക്രാറ്റ് എന്ന നിലയിലാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. രാഷ്ടീയത്തില്‍ സജീവമാകാന്‍ ഇല്ല. കേരളത്തിന് അതിവേഗ റെയില്‍ പദ്ധതി ആവശ്യമാണ്.

കെ റെയില്‍ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ സഹായം തേടിയാല്‍ സഹകരിക്കുമെന്നും നിലവിലെ ആസൂത്രണത്തില്‍ പുനരാസൂത്രണം വേണമെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News