സിപിഐഎം വയനാട്‌ ജില്ല സെക്രട്ടറിയായി പി ഗഗാറിൻ തുടരും

സിപിഐഎം ജില്ല സെക്രട്ടറിയായി പി ഗഗാറിനെ വീണ്ടും തെരഞ്ഞെടുത്തു. 27 അംഗ ജില്ല കമ്മറ്റിയേയും ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു. എട്ടുപേർ പുതുമുഖങ്ങളാണ്‌. പി ഗഗാറിൻ കേരള ബാങ്ക് ‌ഡയറക്‌ടറും സിഐടിയു ജില്ല ട്രഷററുമാണ്.സമരതീക്ഷ്ണമായ ജീവിതാനുഭവങ്ങളുടെ ഉൾക്കരുത്തുമായാണ്‌ ഗഗാറിൻ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ ജില്ലയിലെ അമരക്കാരനാകുന്നത്. പാർട്ടി ഏൽപ്പിച്ച ചുമതല കൂടുതൽ ഉത്തരവാദിത്വത്തോടെ ഏറ്റെടുക്കുന്നുവെന്ന് പി ഗഗാറിൻ പറഞ്ഞു.

വയനാടിന്റെ ഇനിയും പരിഹാരം തേടുന്ന പ്രശ്നങ്ങളിൽ സജീവ ഇടപെടലാണ്‌ സി പി ഐ എം കൊവിഡ്‌ കാലത്തിന്‌ ശേഷം ഏറ്റെടുക്കുകയെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു. അടിസ്ഥാന ജനവിഭാഗങ്ങളുടെ സമഗ്ര വികസനത്തിന്‌ സുസ്ഥിര വികസനം ലക്ഷ്യമാക്കി പദ്ധതികൾ ആവിഷ്ക്കരിക്കാൻ സർക്കാരിനോട്‌ ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പി.വി.സഹദേവൻഎ,എൻ പ്രഭാകരൻ,വി.വി.ബേബി കെ.റഫീക്ക്,പി.കെ. സുരേഷ്,വി.ഉഷാകുമാരി ഒ.ആർ.കേളു എന്നിവരാണ്‌ സെക്രട്ടറിയറ്റ്‌ അംഗങ്ങൾ. വൈകിട്ട്‌ നടക്കുന്ന പൊതുസമ്മേളനത്തോടെ സമ്മേളനത്തിന്‌ സമാപനമാവും.

ജില്ലാ കമ്മറ്റി അംഗങ്ങള്‍

1.പി. ഗഗാറിന്‍
2. എ.എന്‍.പ്രഭാകരന്‍
3. പി.വി.സഹദേവന്‍
4. കെ.റഫീഖ്
5. പി.കെ.സുരേഷ്
6. വി.വി.ബേബി
7. കെ.സുഗതന്‍
8. എം.മധു
9. ടി.ബി.സുരേഷ്
10. രുക്മിണി സുബ്രഹ്മണ്യന്‍
11. വി.ഉഷകുമാരി
12. എം.സെയത്
13. പി.കൃഷ്ണപ്രസാദ്
14. കെ.ഷമീര്‍
15. സി.കെ.സഹദേവന്‍
16. പി.വാസുദേവന്‍
17. പി.ആര്‍.ജയപ്രകാശ്
18. സുരേഷ് താളൂര്‍
19. ഒ.ആര്‍.കേളു
20.ബീന വിജയന്‍
21. കെ.എം.ഫ്രന്‍സിസ്
22.ജോബിസണ്‍ ജെയിംസ്
23. എം.എസ്.സുരേഷ് ബാബു
24.എം.രജീഷ്
25.എ.ജോണി
26.വി.ഹാരിസ്
27.പി.ടി.ബിജു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel