മുഖ്യമന്ത്രി കസേര കിട്ടിയില്ല ;ആയുധം വച്ച് കീഴടങ്ങി മെട്രോമാൻ

ഒടുവിൽ കളമൊഴിഞ്ഞ് മെട്രോമാൻ, കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനം ബിജെപിക്കൊപ്പം നിന്ന്  നേടിയെടുക്കാമെന്നത് വ്യാമോഹമാണെന്ന് തിരിച്ചറിഞ്ഞ് ഇ ശ്രീധരൻ ആയുധം വച്ച് കീഴടങ്ങിരിക്കുകയാണ് സൂർത്തുക്കളെ …

താൻ രാഷ്ട്രീയപ്രവര്‍ത്തകനല്ല, രാഷ്ട്രസേവകനെന്നാണ് പുതിയ കഥ . തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചതില്‍ നിരാശയില്ല, പക്ഷെ തോറ്റപ്പോൾ ഉണ്ടല്ലോ എന്റെ പൊന്നളിയാ കടുത്ത നിരാശയായി പോയി. ഇതോടെ ബിജെപിയുടെ പരിപ്പ് കേരളത്തിലെ കലത്തിൽ വേവില്ലെന്ന് ബിജെപിക്കും മെട്രോമാനും മനസിലായി എന്ന് വ്യക്തം

‘അധികാരം ലഭിക്കാതെ ഒരു എംഎൽഎയെ കൊണ്ടു മാത്രമായി ഒന്നും ചെയ്യാനാകില്ല’ അതോണ്ടാണത്രെ മെട്രോമാൻ മനഃപൂർവം തോറ്റത്.

‘ഇപ്പോൾ 90 വയസായി. ഈ പ്രായത്തിൽ ഇനി രാഷ്ട്രീയത്തിലേക്ക് കയറി ചെല്ലുന്നത് അപകടകരമായ സ്ഥിതി’ രാഷ്ട്രീയജീവിതം അവസാനിപ്പിക്കുമ്പോൾ ഇതൊക്കെ പറഞ്ഞാണ് ന്യായികരിക്കുന്നതെങ്കിലും മ്മക്ക് അറിഞ്ഞൂടെ മലയാളികൾക്ക് തെരഞ്ഞെടുപ്പിൽ തെറ്റില്ലെന്ന്,

2021 ലെ നിർണായക തെരഞ്ഞെടുപ്പിൽ അർഹതപ്പെട്ടവർക്ക് വോട്ടിട്ട് തങ്ങളുടെ സമ്മതിദാനാവകാശം മലയാളികൾ ഉപയോഗിച്ചപ്പോൾ പുറത്തായത് മെട്രോമാനും സംഘവുമായിരുന്നു. കേരളത്തിൽ ത്രിശങ്കു മന്ത്രിസഭയായിരിക്കുമെന്ന് പ്രവചിച്ചവരെയൊന്നും കാണാൻ പോലും കിട്ടുന്നില്ല.കാര്യം എന്തൊക്കെയായാലും മ്മടെ മോദിജിയുടെ ടീം ആയതുകൊണ്ട് അപാര തൊലിക്കട്ടിയാ. വർഗീയതയ്ക്കും വിടുവായിത്തത്തിനും ഒരു കുറവുമില്ലല്ലോ

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel