നാഗാലാൻഡിൽ പ്രതിഷേധം ശക്തം; ആയിരങ്ങൾ തെരുവിൽ

നാഗാലാൻഡിൽ സർക്കാറിനും സൈന്യത്തിനും എതിരെ പ്രക്ഷോഭം ശക്തമാക്കി ജനങ്ങൾ. കുറ്റം ചെയ്ത സൈനികർക്ക് പരമാവധി ശിക്ഷ നൽകുന്നത് വരെ സർക്കാർ നൽകുന്ന നഷ്ടപരിഹാരം സ്വീകരിക്കില്ല എന്നാണ് ജനങ്ങളുടെ നിലപാട്. വിവിധ ജില്ലകളിൽ ഹർത്താലിൻ്റെയും റാലിയുടെയും ഭാഗമായി ആയിരങ്ങളാണ് തെരുവിലിറങ്ങിയത്.

നാഗാലാൻഡ് സർക്കാര് നൽകുന്ന നഷ്ടപരിഹാരം സ്വീകരിക്കില്ല എന്ന് കൊല്ലപ്പെട്ട 14 പേരുടെയും കുടുംബങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. സാധാരണക്കാരായ ജനങ്ങളെ കൊലപ്പെടുത്തിയ സൈനികർക്ക് പരമാവധി ശിക്ഷ നൽകുകയും സായുധ സേനയ്ക്ക് പ്രത്യേക അധികാരം നൽകുന്ന നിയമം പിൻവലിക്കുകയും ചെയ്യാതെ നഷ്ടപരിഹാരം വേണ്ടെന്ന് കുടുംബങ്ങൾ പ്രഖ്യാപിച്ചു.

സൈനികർക്ക് പരമാവധി ശിക്ഷ നൽകണം എന്നാവശ്യപ്പെട്ടാണ് ആയിരക്കണക്കിന് ജനങ്ങൾ തെരുവിലിറങ്ങിയത്. മോൺ ജില്ലയിൽ ഹർത്താൽ നടത്തിയ ജനങ്ങൾ സൈന്യവുമായി നിസ്സഹകരണം തുടരുകയാണ്. സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തിയ സൈന്യത്തിൻ്റെ പ്രസ്താവനയും നാഗാലാൻഡിലെ ജനങ്ങൾ തള്ളി. വെടിവെയ്പ്പ് നടന്ന മോൺ ജില്ലയിൽ സർക്കാർ സ്വകാര്യ സ്ഥാപനങ്ങളും അടഞ്ഞ് കിടക്കുകയാണ്.

ഈസ്റ്റേൺ നാഗാലാൻഡ് പീപ്പിൾസ് ഓർഗനൈസേഷനും ആദിവാസി ഗോത്ര സംഘടനകളും ടൻസാംഗ്, ലോൺഗ്ലേങ്, കിഫിർ, നോക്ലാക് ജില്ലകളിലും പ്രതിഷേധ റാലികൾ സംഘടിപ്പിച്ചിട്ടുണ്ട്. ഡിസംബർ 4,5 തിയ്യതികളിൽ നടന്ന വെടിവെയ്പ്പിൽ ആദ്യ സംഭവം അബദ്ധവശാൽ നടന്നത് ആണ് എന്നാണ് സൈന്യം നൽകുന്ന വിശദീകരണം. സംഭവത്തിൽ സേന ഉന്നത തല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News