സി പി ഐ എം എറണാകുളം ജില്ലാ സെക്രട്ടറിയായി സി എൻ മോഹനന്‍

സി പി ഐ എം എറണാകുളം ജില്ലാ സെക്രട്ടറിയായി സി എൻ മോഹനനെ വീണ്ടും തെരഞ്ഞെടുത്തു. 46 അംഗ ജില്ലാ കമ്മറ്റിയേയും കളമശ്ശേരിയിൽ നടന്ന ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു. ജില്ലാ കമ്മിറ്റിയിൽ 6 പേർ വനിതകളാണ്. പാർട്ടി അംഗങ്ങൾക്ക് രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ വിദ്യാഭ്യാസം നൽകാൻ പദ്ധതി തയ്യറാക്കുമെന്ന് ജില്ലാ സെക്രട്ടറി സി എൻ മോഹനൻ പറഞ്ഞു.

ജില്ലാ സമ്മേളന പ്രതിനിധികൾ ഏകകണ്ഠമായാണ് പുതിയ കമ്മറ്റിയെ തെരഞ്ഞെടുത്തത്. 46 അംഗ ജില്ലാ കമ്മിറ്റിയിൽ 13 പേർ പുതുഖങ്ങളാണ്. 6 വനിതകളെയും ജില്ലാ കമ്മറ്റിയിൽ ഉൾപ്പെടുത്തി. കമ്മിറ്റിയിൽ പുതുതായി എത്തിയവരിൽ 2 പേർ വനിതകളാണ്. പ്രായാധിക്യം ആരോഗ്യ പ്രശ്നങ്ങൾ തുടങ്ങിയ കാരണങ്ങളാൽ 3 പേരെ ജില്ലാ കമ്മറ്റിയിൽ നിന്നും ഒഴിവാക്കി.സംസ്ഥാന കമ്മറ്റി അംഗമായതിനെ തുടർന്ന് ഗോപി കോട്ടമുറിക്കൽ ജില്ലാ കമ്മറ്റിയിൽ നിന്നും ഒഴിവായി .

12 അംഗ ജില്ലാ സെക്രട്ടറിയേറ്റും തെരഞ്ഞെടുക്കപ്പെട്ടു.ജില്ലാ സെക്രട്ടറിയായി സി എൻ മോഹനൻ തുടരും. പാർട്ടി അംഗങ്ങൾക്ക് രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ വിദ്യാഭ്യാസം നൽകാൻ പദ്ധതി തയ്യറാക്കുമെന്ന് ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ സി എൻ മോഹനൻ പറഞ്ഞു.

31 പേരെ സംസ്ഥാന സമ്മേളന പ്രതിനിധികളായും ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു. ജില്ലയിലെ 41618 പാർട്ടി അംഗങ്ങളെ പ്രതിനിധീകരിച്ച് വിവിധ ഏരിയാ സമ്മേളനങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 180 പ്രതിനിധികളും നിലവിലുള്ള ജില്ലാ കമ്മിറ്റിയിലെ 39 അംഗങ്ങളുമാണ് 3 ദിവസങ്ങളിലായി നടന്ന പ്രതിനിധി സമ്മേളനത്തിൽ പങ്കെടുത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News