ഇടയ്ക്കൊക്കെ വെറൈറ്റി പിടിക്കാന്നേ… പനീർ പാൻ കേക്ക് ഉണ്ടാക്കിനോക്കൂ, ദേ ഇങ്ങനെ

എന്നും ഒരേ റെസിപ്പി ഉണ്ടാക്കാതെ വെറൈറ്റി പരീക്ഷിക്കാറുണ്ട് നാം. വെറൈറ്റി ഭക്ഷണങ്ങൾ ക്ലിക്ക് ആയാൽ മനസും നിറയും വയറും നിറയും, അല്ലേ? എങ്കിൽ ഇത്തവണ പനീർ കൊണ്ട് പാൻ കേക്ക് ഉണ്ടാക്കിയാലോ…? വളരെ കുറച്ച് ചേരുവകൾ കൊണ്ട് കുട്ടികൾക്ക് ഇഷ്ടമാകുന്ന ഈ പാൻ കേക്ക് എളുപ്പത്തിൽ തയാറാക്കാവുന്ന ഒന്നാണ്.


വേണ്ട ചേരുവകൾ

1. പനീർ 200 gm (ഗ്രേറ്റ് ചെയ്തത്‌ )
ഗോതമ്പ് മാവ് ഒരു കപ്പ്
വെണ്ണ ഒരു ടേബിൾ സ്പൂൺ
2. പാൽ ഒരു കപ്പ്
മുട്ട 1 എണ്ണം
പഞ്ചസാര രണ്ട് ടേബിൾസ്പൂൺ
വാനില എസ്സെൻസ് കാൽ ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

ഒന്നാമത്തെ ചേരുവ ഒരു ബൗളിലാക്കി നന്നായി യോജിപ്പിച്ചു വയ്ക്കുക. അതിലേക്ക് രണ്ടാമത്തെ ചേരുവകൾ ചേർത്ത് അടിച്ചു നല്ല മയമുള്ള മാവ് തയ്യാറാക്കണം.ഒരു നോൺ – സ്റ്റിക്ക് പാൻ ചൂടാക്കി മാവ് ഒഴിച്ചു പരത്തി പാൻ കേക്കുകൾ ചുട്ടെടുക്കുക. പാൻ കേക്കിനു മീതെ തേൻ തൂകി ഉപയോഗിക്കാം. ഒന്ന് രുചിച്ചു നോക്കൂ…

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News