സ്വാഭാവിക വനങ്ങളുടെ പുനഃസ്ഥാപന നയം; ഇന്ത്യയില്‍ ആദ്യമായി അംഗീകാരം നൽകുന്ന സംസ്ഥാനമായി കേരളം

ഇന്ത്യയില്‍ ആദ്യമായി സ്വാഭാവിക വനങ്ങളുടെ പുനഃസ്ഥാപനത്തിനുള്ള നയത്തിന്‌ കേരളം അംഗീകാരം നൽകി. 27,000 ഹെക്ടർ വിദേശ-, -ഏകവിളത്തോട്ടങ്ങൾ ഒഴിവാക്കി വനം പുനഃസ്ഥാപിക്കുന്ന നയരേഖ മന്ത്രിസഭാ യോഗം അംഗീകരിച്ചു. വനം–- പരിസ്ഥിതി സംരക്ഷണത്തിനായി ജനകീയ പ്രസ്ഥാനം രൂപീകരിക്കുമെന്നും നയരേഖയില്‍ പറയുന്നുണ്ട്.

കാടിനെ ആശ്രയിച്ച് ജീവിക്കുന്നവരെ സംരക്ഷിച്ചും തൊഴിലവസരങ്ങൾ വർധിപ്പിച്ചുമാണ്‌ വനം പുനഃസ്ഥാപനം സാധ്യമാക്കുക. തീരദേശ കണ്ടൽവനങ്ങളും സ്വകാര്യവനങ്ങളും കാവുകളും സംരക്ഷിക്കുമെന്നും നയരേഖയിൽ പറയുന്നുണ്ട്.

തദ്ദേശഭരണവകുപ്പ്, കുടുംബശ്രീ, വനസംരക്ഷണ സമിതികൾ/ ഇക്കോ ഡെവലപ്‌മെന്റ്‌ കമ്മിറ്റികൾ, സ്വയംസഹായ സംഘങ്ങൾ എന്നിവയുടെ നേതൃത്വത്തില്‍ പഞ്ചായത്തുകൾ കാർബൺ ന്യൂട്രലാക്കാനുള്ള വൃക്ഷവൽക്കരണ പദ്ധതി നടപ്പിലാക്കും. കൃഷിക്കാര്‍ നട്ടുപിടിപ്പിച്ച വൃക്ഷങ്ങൾ മുറിച്ച് സ്വന്തം ആവശ്യത്തിന് ഉപയോഗിക്കാൻ നിയമനിർമാണം നടത്തും.

മനുഷ്യ- വന്യജീവി സംഘർഷം ലഘൂകരിക്കാൻ വനാതിർത്തികളിലെ സ്വകാര്യസ്ഥലങ്ങളും തോട്ടങ്ങളും അർഹമായ നഷ്ട പരിഹാരം നൽകി സർക്കാർ ഏറ്റെടുക്കുമെന്നും നയരേഖയില്‍ പറയുന്നു

പരിസ്ഥിതിലോല പ്രദേശങ്ങളിലെ ശോഷിച്ച തേക്ക്‌ വനങ്ങൾ, വിദേശ ഏകവിള തോട്ടങ്ങൾ എന്നിവ സ്വാഭാവിക വനമാക്കാനും വെട്ടിമാറ്റുന്ന വ്യാവസായിക തോട്ടങ്ങളിൽനിന്നുള്ള അസംസ്കൃത വസ്തുക്കൾ വ്യവസായങ്ങൾക്ക് നൽകി വരുമാനമുണ്ടാക്കുമന്നും പുതിയ നയരേഖയില്‍ പറയുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News