കേന്ദ്ര സർക്കാരിനെ സംബന്ധിച്ചുള്ള വിവരാവകാശ അപേക്ഷകൾ കെട്ടിക്കിടക്കുന്നു; കേന്ദ്രത്തിന്റെ മറുപടി ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന്

കേന്ദ്ര സർക്കാരിനെ സംബന്ധിച്ചുള്ള വിവരാവകാശ അപേക്ഷകൾ കെട്ടിക്കിടക്കുന്നതായി സര്‍ക്കാര്‍. രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് പ്രധാനമന്ത്രിയുടെ ഓഫീസിൻ്റെ ചുമതലയുളള സഹമന്ത്രി ജിതേന്ദ്ര സിങ് ആണ് മറുപടി നൽകിയത്.

മുൻ വർഷത്തെ അപേക്ഷിച്ച് കൂടുതൽ അപേക്ഷകളാണ് ഉത്തരം നൽകാതെ കേന്ദ്ര വിവരാവകാശ കമ്മീഷൻ്റെ മറുപടി കാത്ത് ഓരോ വർഷവും കെട്ടിക്കിടക്കുന്നത്. 2019-20 സാമ്പത്തിക വർഷം 35,178 അപേക്ഷകൾക്കാണ് മറുപടി നൽകാതെ കേന്ദ്ര സര്‍ക്കാര്‍ മാറ്റി വെച്ചത് എങ്കിൽ 2020-21 സാമ്പത്തിക വർഷം ഇത് 38,116 ആയി ഉയർന്നു.

ഈ വർഷം ഇത് വരെ മാത്രം 32,147 വിവരാവാകാശ അപേക്ഷകൾക്കും കേന്ദ്ര വിവരാവകാശ കമ്മീഷൻ മറുപടി നൽകിയിട്ടില്ല. സംസ്ഥാന വിവരാവകാശ കമ്മീഷനുകളുടെ പരിധിയിൽ മറുപടി നൽകാത്ത അപേക്ഷകളുടെ കണക്ക് കൈവശം ഇല്ലെന്നും ജോൺ ബ്രിട്ടാസ് എംപിക്ക് നൽകിയ മറുപടിയിൽ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

പിന്നാക്ക സമുദായങ്ങളിൽ വിവരാവകാശ നിയമത്തെ കുറിച്ച് അവബോധം സൃഷ്ടിക്കാൻ ശില്പശാലകളും ബോധവൽക്കരണ ക്ലാസുകളും നടത്തി വരികയാണ് എന്നും കേന്ദ്ര സർക്കാര്‍ സഭയിൽ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel