ലഖിംപൂർ ഖേരി കർഷകഹത്യ; അജയ് മിശ്രയെ പുറത്താക്കണം; പ്രക്ഷുബ്ധമായി ഇരുസഭകളും

ലഖിംപൂർ ഖേരി കർഷക കൊലപാതകത്തിൽ പ്രക്ഷുബ്ധമായി ഇരുസഭകളും.. ആഭ്യന്തര സഹ മന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.. പ്രതിഷേധത്തെ തുടർന്ന് ഇരു സഭകളും ഇന്നത്തേക്ക് പിരിഞ്ഞു.അതേസമയം ചട്ടവിരുദ്ധമായി സസ്‌പെൻഡ് ചെയ്യപ്പെട്ട എംപിമാരുടെ പ്രതിഷേധ ധർണയും പാർലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ തുടരുന്നുണ്ട്..

കൊലപാതകത്തിന് പിന്നിൽ ഗൂഢാലോചന നടത്തിയെന്ന് തെളിഞ്ഞതോടെയാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര രാജിവെക്കണെന്ന ആവശ്യമുയർത്തിയുള്ള പ്രതിപക്ഷ പ്രതിഷേധം.വിഷയത്തിൽ സഭ നിർത്തിവെച്ചു ചർച്ച അനുവധിക്കണമെന്ന പ്രതിപക്ഷ ആവശ്യവും തള്ളിയതോടെയാണ് പ്രതിഷേധം ശക്തമായത്..പ്രതിപക്ഷത്തെ സംസാരിക്കാൻ അനുവദിക്കണമെന്നും അജയ് മിശ്ര ക്രിമിനൽ ആണെന്നും രാഹുൽ ഗാന്ധി ലോക്സഭയിൽ വിമർശിച്ചു..

2മണി വരെ നിർത്തവെച്ച ഇരുസഭകളും വീണ്ടും ചേർന്നെങ്കിലും പ്രതിഷേധം ശക്തമായതോടെ ഇന്നത്തേക്ക് ഇരു സഭകളും പിരിഞ്ഞു..അതേ സമയം എംപിമാരുടെ ചട്ട വിരുദ്ധ സസ്പെന്ഷനിലും പ്രതിഷേധം ശക്തമാണ്..സസ്‌പെൻഡ് ചെയ്യപ്പെട്ട എംപിമാരുടെ പ്രതിഷേധ ധർണ പാർലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ തുടരുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News