ജസ്റ്റിസ് പങ്കജ് മിത്തലിനെ പദവിയിൽ നിന്ന് നീക്കം ചെയ്യണം; രാഷ്ട്രപതിയ്ക്ക് സീതാറാം യെച്ചൂരി കത്തയച്ചു

ജമ്മു കശ്മീർ – ലഡാക്ക് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പങ്കജ് മിത്തലിനെതിരെ സി പി ഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രാഷ്ട്രപതി രാം നാഥ് കോവിന്ദിന് കത്തയച്ചു. ജസ്റ്റിസ് പങ്കജ് മിത്തലിനെ പദവിയിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്.

ഭരണഘടനയുടെ ആമുഖത്തിൽ മതേതര, സോഷ്യലിസ്റ്റ് എന്നീ പദങ്ങൾ ഉൾപ്പെടുത്തിയതിനെതിരെ എബിവിപി പരിപാടിയിൽ പങ്കെടുത്തു നടത്തിയ വിവാദ പരാമർശത്തിന്റെ അടിസ്ഥാനത്തിലാണ് കത്തെഴുതിയത്.

ഡിസംബർ 5-ന് ജമ്മുവിൽ എബിവിപി നടത്തിയ പരിപാടിയിൽ പങ്കെടുത്താണ് ജസ്റ്റിസ് പങ്കജ് മിത്തൽ വിവാദ പരാമർശം നടത്തിയത്.
ഭരണഘടനയുടെ ആമുഖത്തിൽ മതേതര, സോഷ്യലിസ്റ്റ് എന്നീ പദങ്ങൾ ഉൾപ്പെടുത്തിയത് ഇന്ത്യയുടെ ആത്മീയ പ്രതിച്ഛായയെ ചുരുക്കിയെന്നും, ചിലപ്പോൾ പിടിവാശികൾ കൊണ്ടും ചില ഭേദഗതികൾ കൊണ്ടുവരുമെന്നുമുള്ള ജഡ്ജിയുടെ പരാമർശങ്ങളാണ് വിവാദമായത്.

ഈ വിവാദ പരാമർശത്തിന് പിന്നാലെ പ്രതിഷേധം ശക്തമായിരുന്നു.തുടർന്നാണ് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രാഷ്ട്രപതി രാം നാഥ്‌ കോവിന്ദിന് കത്തെ‍ഴുതിയത്. ജസ്റ്റിസ് പങ്കജ് മിത്തലിനെ പദവിയിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്.

ഭരണഘടനയുടെ സംരക്ഷകൻ എന്ന നിലയിലും, നിയമന അധികാരി എന്ന നിലയിലും, ഭരണഘടനയുടെ പവിത്രതയും ജുഡീഷ്യറിയുടെ സ്വാതന്ത്ര്യവും ഉയർത്തിപ്പിടിക്കാൻ ജഡ്ജിയെ പദവിയിൽ നിന്ന് പുറത്താക്കണമെന്നുമാണ് കത്തിലെ ആവശ്യം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here