കെ.എസ്.എഫ്.ഇയുടെ 630-ാംശാഖ രാമവർമ്മപുരത്ത്

കെ.എസ്.എഫ്.ഇ യുടെ 630-ാം ശാഖ തൃശൂർ രാമവർമ്മപുരത്ത് ആരംഭിച്ചു. കെ.എസ്.എഫ്.ഇ ശാഖകളുടെ എണ്ണം ആയിരമായി ഉയർത്തുമെന്നും. കേരളത്തിൽ മൈക്രോ ബ്രാഞ്ചുകൾ സ്ഥാപിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായും ശാഖ ഉദ്ഘാടനം ചെയ്തു കൊണ്ട് ധനകാര്യ മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു.

ജനങ്ങൾക്ക് ഗ്യാരണ്ടി ഉറപ്പുനൽകി വിശ്വാസ്യതയോടെയാണ് കെ.എസ്.എഫ്.ഇ മുന്നേറുന്നത്. കെ.എസ്.എഫ്.ഇ യുടെ 650 ആം കോഡുള്ള 630 ആമത്തെ ശാഖയാണ് രാമവർമപുരത്ത് ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തത്.കെ.എസ്.എഫ്.ഇ ശാഖകളുടെ എണ്ണം ആയിരമായി ഉയർത്തുമെന്നും. കേരളത്തിലെ ജനങ്ങളെ സാമ്പത്തിക ചൂഷണങ്ങളിൽ നിന്ന് സംരക്ഷിക്കാനാണ് കെ.എസ്.എഫ്.ഇ യെന്നും മന്ത്രി വ്യക്തമാക്കി.

രാമവർമപുരത്തെ ഫോർ ചൂൻ സ്ക്വയർ കോപ്ലക്സിൻ്റെ ഒന്നാം നിലയിലാണ് പുതിയ ശാഖ. സുരക്ഷിത സമ്പാദ്യ പദ്ധതിയായ കെ.എസ്.എഫ്.ഇ ചിട്ടികൾ സ്വകാര്യ ചൂഷകരിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നതാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News