പരിസ്ഥിതിലോല വിഷയം; കേന്ദ്രവുമായി നടത്തിയ ചർച്ച സൗഹാർദപരം; ജോൺ ബ്രിട്ടാസ് എം പി

പരിസ്ഥിതിലോല വിഷയത്തിൽ കേന്ദ്രവുമായി നടത്തിയ ചർച്ച സൗഹാർദപരമെന്ന് ജോൺ ബ്രിട്ടാസ് എം പി. ബൃഹത്തായ ചർച്ചയാണ് കേന്ദ്ര സർക്കാർ നടത്തുന്നത്.ആറ് സംസ്ഥാന സർക്കാരുകളുമായി കേന്ദ്ര സര്ക്കാര് ചർച്ച നടത്തുന്നു.

കേരളത്തിൻ്റെ സമീപനത്തോട് കേന്ദ്രത്തിന് അനുകൂല നിലപാട് ആണ്.കൂടുതൽ പ്രദേശങ്ങളെ പരിസ്ഥിതി ലോല പ്രദേശത്തിൽ നിന്ന് ഒഴിവാക്കിയ റിപ്പോർട്ട് ആണ് സംസ്ഥാന സർക്കാർ സമർപ്പിച്ചത്. നോൺ കോർ മേഖലയുടെ നിർവചനം സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു.

അല്ലാത്തപക്ഷം ജനങ്ങൾക്ക് സങ്കീർണമായ ഭൂപ്രദേശത്തെ കുറിച്ച് ആശങ്ക ഉണ്ടാകും.നോൺ കോർ മേഖല ഒരു തരത്തിലും ജനജീവിതത്തെ ബാധിക്കുന്ന മേഖല അല്ലെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.ഇപ്പോൾ തുടരുന്ന പ്രവർത്തനങ്ങൾ തുടരാം എന്നും നിയന്ത്രണങ്ങൾ സംസ്ഥാന സർക്കാരിന് തീരുമാനിക്കാം എന്നും കേന്ദ്ര സർക്കാര് അറിയിച്ചു.പുതുതായി ഒഴിവാക്കപ്പെടുന്ന ഭൂമിയെ കുറിച്ച് ആവശ്യമായ ചർച്ച നടന്നിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News