ഫോര്‍മുല വൺ താരം ലൂയിസ് ഹാമില്‍ട്ടണ് നൈറ്റ് വുഡ് പദവി; ബ്രിട്ടീഷ് രാജ കുടുംബത്തിന്റെ ആദരം

ഫോര്‍മുല വണ്ണില്‍ ഏഴു തവണ ചാംപ്യനായ ലൂയിസ് ഹാമില്‍ട്ടണ് ബ്രിട്ടീഷ് രാജ കുടുംബത്തിന്റെ ആദരമായി നൈറ്റ് വുഡ് പദവി. ബ്രിട്ടീഷ് രാജകുമാരന്‍ ചാള്‍സില്‍ നിന്ന് ലൂയിസ് ഹാമില്‍ട്ടണ്‍ നൈറ്റ് വുഡ് പദവി സ്വീകരിച്ചു. ഇതിലൂടെ ലൂയിസ് ഹാമില്‍ട്ടണ് സര്‍ എന്ന പദവിയാണ് ലഭിക്കുന്നത്. ബുധനാഴ്ചയാണ് മോട്ടോര്‍ സ്പോര്‍ട്സ് രംഗത്തെ നേട്ടങ്ങള്‍ക്ക് വിന്‍ഡ്സര്‍ കൊട്ടാരത്തില്‍ വച്ച് ആദരം നല്‍കിയത്.

ഒരോ പ്രവര്‍ത്തന മേഖലയിലും പ്രശോഭിക്കുന്ന ആളുകള്‍ക്ക് ബ്രിട്ടീഷ് രാജകുടുംബം നല്‍കുന്ന ആദരമാണ് നൈറ്റ് വുഡ് പദവി. 2009-ല്‍ ഹാമില്‍ട്ടണ് മെമ്പര്‍ ഓഫ് ബ്രിട്ടീഷ് എംപയര്‍ പദവി നല്‍കിയിരുന്നു. മോട്ടോര്‍ സ്പോര്‍ട്സ് മേഖലയില്‍ ചരിത്ര നേട്ടമാണ് ഹാമില്‍ട്ടണ്‍ സ്വന്തമാക്കിയിട്ടുള്ളത്.

ഫോര്‍മുല വണ്ണിന്‍റെ ചരിത്രത്തിലെ ഒരേയൊരു കറുത്ത വര്‍ഗക്കാരനായ റേസ് ഡ്രൈവര്‍ കൂടിയാണ് ലൂയിസ് ഹാമില്‍ട്ടണ്‍. ലണ്ടനിലെ മോട്ടോർ സ്പോര്‍ട്സ് മേഖലയില്‍ കറുത്ത വര്‍ഗക്കാരില്‍ നിന്നുള്ള പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന് ഹാമില്‍ട്ടണ്‍ കമ്മീഷന്‍ ലൂയിസ് ആരംഭിച്ചിരുന്നു.

2021-ല്‍ മിഷന്‍ 44 എന്ന പേരില്‍ യുവജനങ്ങള്‍ക്കായി ചാരിറ്റി സംഘടനയും ലൂയിസ് ഹാമില്‍ട്ടണ്‍ ആരംഭിച്ചിരുന്നു. 36കാരനായ ലൂയിസ് ഹാമില്‍ട്ടണ്‍ ഫോര്‍മുല വണ്ണിലെ ഏഴാം ജയത്തോടെ മൈക്കല്‍ ഷൂമാര്‍ക്കറിനൊപ്പമെത്തിയിരുന്നു. നൈറ്റ് വുഡ് പദവി ലഭിക്കുന്ന നാലാമത്തെ എഫ് വണ്‍ ഡ്രൈവറാണ് ലൂയിസ് ഹാമില്‍ട്ടണ്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News