‘ഓപ്പറേഷന്‍ കാവല്‍’ ; അക്രമങ്ങള്‍ക്കും ലഹരി കടത്ത്, കളളക്കടത്തുകള്‍ക്കും തടയിടാനൊരുങ്ങി കേരളാ പൊലീസ്

സംസ്ഥാനത്തെ വർധിച്ചു വരുന്ന അക്രമങ്ങൾക്കും ലഹരി കടത്ത്, കളളക്കടത്തുകൾക്കും തടയിടാനൊരുങ്ങി കേരളാ പൊലീസ്. ഇതിന്റെ ഭാഗമായി ‘ഓപ്പറേഷൻ കാവൽ’ എന്ന പേരിൽ പുതിയ പദ്ധതി തുടങ്ങുമെന്ന് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് അറിയിച്ചു.

മയക്കുമരുന്ന് കടത്ത്, കളളക്കടത്ത്, സംഘം ചേർന്നുളള ആക്രമണങ്ങൾ എന്നിവ തടയുക. ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്തി നിയമനടപടികൾക്ക് വിധേയരാക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. വിവിധ കുറ്റകൃത്യങ്ങളിൽപെട്ട് ഒളിവിൽ കഴിയുന്നവരെ കണ്ടെത്താനായി ജില്ലാ പൊലീസ് മേധാവിമാർ അടങ്ങിയ പ്രത്യേക സംഘത്തിന് രൂപം നൽകാനും തീരുമാനമായി.

ഗുണ്ടാ സങ്കേതങ്ങളിൽ പരിശോധന നടത്തും. നിർദേശങ്ങളിന്മേൽ സ്വീകരിച്ച നടപടികൾ ജില്ലാ പൊലീസ് മേധാവിമാർ മുഖേന സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പിമാർ എല്ലാ ദിവസവും രാവിലെ സംസ്ഥാന പൊലീസ് മേധാവിക്ക് ലഭ്യമാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.

ജാമ്യത്തിലിറങ്ങിയവർ വ്യവസ്ഥകൾ ലംഘിക്കുന്നുണ്ടോയെന്ന് സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് പരിശോധിക്കും. ലംഘിച്ചതായി കണ്ടെത്തിയാൽ ജാമ്യം റദ്ദാക്കി റിമാൻഡ് ചെയ്യും. ക്രിമിനൽ കേസിലെ പ്രതികളുടേയും, കുറ്റവാളികൾ എന്ന് സംശയിക്കുന്നവരേയും കുറിച്ച് അന്വേഷണം ഊർജ്ജിതമാക്കാനും ഡിജിപി പുറപ്പെടുവിച്ച മാർഗ നിർദേശത്തിൽ പറയുന്നു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here