പറഞ്ഞതിലും നേരത്തെ കുറുപ്പ്’ നെറ്റ്ഫ്ലിക്സിൽ; ഇപ്പോഴിതാ ട്രെൻഡിംഗിൽ; സന്തോഷം പങ്കുവച്ച് ഡിക്യു

റിലീസ് ചെയ്ത് ഒരു മാസം പിന്നിടുന്ന വേളയിൽ, പറഞ്ഞിരുന്ന ദിവസത്തിനും മുൻപേയാണ് ദുൽഖർ സൽമാൻ ചിത്രം ‘കുറുപ്പ്’ നെറ്റ്ഫ്ലിക്സിലെത്തിയത്. ഡിസംബർ 17-ന് ചിത്രം നെറ്റ്ഫ്ളിക്സിൽ റിലീസ് ചെയ്യുമെന്നായിരുന്നു മുൻപ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ 14-ാം തീയതി​ അർദ്ധരാത്രിയോടെ തന്നെ ചിത്രം നെറ്റ്ഫ്ളിക്സിൽ റിലീസ് ചെയ്തിതു.

എന്നാൽ ഇപ്പോഴിതാ നെറ്റ്ഫ്ലിക്സിൽ ട്രെൻഡിങ്ങിൽ എത്തിയിരിക്കുകയാണ് ചിത്രം. നെറ്റ്ഫ്ലിക്സിൽ ചിത്രം ട്രെൻഡിങ്ങിലാണെന്ന വിവരം ദുൽഖർ സൽമാൻ ഫേസ്ബുക്കിൽ പങ്കുവച്ചു. നവംബർ 12-ന് റിലീസിനെത്തിയ ചിത്രം ഇപ്പോഴും തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. അതിനിടയിലാണ് നെറ്റ്ഫ്ലിക്സിൽ ട്രെൻഡിങ്ങോടെ കുറുപ്പ് എത്തിയിരിക്കുന്നത്. കുറുപ്പിന്റെ മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലെ പതിപ്പുകൾ നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്.

അഞ്ച് ദിവസം കൊണ്ട് 50 കോടി രൂപ കളക്ഷൻ നേടിയ ചിത്രമാണ് കുറുപ്പ്. ജിസിസിയിൽ നിന്ന് മാത്രം ചിത്രത്തിന് മൂന്ന് ദിവസം കൊണ്ട് 20 കോടിയോളം കളക്ഷൻ നേടുവാൻ സാധിച്ചിരുന്നു. 50 ശതമാനം പ്രവേശനാനുമതി മാത്രമേ കേരളത്തിൽ ഉണ്ടെങ്കിൽ പോലും ചുരുങ്ങിയ ദിനങ്ങൾ കൊണ്ട് ഇങ്ങനെ ഒരു നേട്ടം കുറുപ്പിന് കൈവരിക്കുവാൻ സാധിച്ചുവെന്നത് മലയാള സിനിമക്ക് ഏറെ പ്രതീക്ഷ പകരുന്ന ഒരു കാര്യമാണ്.

ദുൽഖർ സൽമാന്റെ ആദ്യചിത്രമായ സെക്കൻഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം നിർവഹിച്ച കുറുപ്പ് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് പ്രേക്ഷകരിലേക്കെത്തിയത്. ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായിത്തീർന്നിരിക്കുകയാണ് കുറുപ്പ്. ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുവാൻ റെക്കോർഡ് തുകയുടെ ഓഫറാണ് ചിത്രത്തിന് ലഭിച്ചത്. എങ്കിലും ആ ഓഫറുകളെ അവഗണിച്ച് ചിത്രം തിയേറ്ററുകളിൽ തന്നെ പ്രദർശനത്തിന് എത്തിക്കുവാൻ തീരുമാനിക്കുകയായിരുന്നു.

ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുക്കിയ ചിത്രത്തിന്റെ മുടക്കുമുതൽ 35 കോടിയാണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടൈൻമെൻറ്സും ചേർന്നാണ് കുറുപ്പിന്‍റെ നിർമ്മാണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News