ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍ നിയമനം: സിംഗിള്‍ ബെഞ്ചുത്തരവിനെതിരെ അപ്പീല്‍ സമര്‍പ്പിച്ചു

കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍ നിയമനം ശരിവെച്ച സിംഗിള്‍ ബെഞ്ചുത്തരവിനെതിരെ ഹര്‍ജിക്കാര്‍ അപ്പീല്‍ സമര്‍പ്പിച്ചു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിലാണ് അപ്പീല്‍ ഫയല്‍ ചെയ്തത്.

വിസിക്ക് 60 വയസ് കഴിഞ്ഞെന്നും തുടരാന്‍ അവകാശമില്ലെന്നുമാണ് അപ്പീലിലെ വാദം. സെനറ്റംഗം ഡോ.പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ. പി. ജോസ് എന്നിവരാണ് സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിച്ചത്.

വിസി നവംബര്‍ 23 ന് വിരമിക്കേണ്ടതായിരുന്നു. പുതിയ വിസിയെ തെരഞ്ഞെടുക്കന്നതിന് സെലക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് വിജ്ഞാപനം ഇറക്കിയെങ്കിലും പിന്‍വലിച്ച് ഗോപിനാഥ് രവീന്ദ്രനെ തുടരാന്‍ അനുവദിച്ചത് റദ്ദാക്കണമെന്നാണ് ആവശ്യം.

വിജ്ഞാപനം പിന്‍വലിച്ചത് പ്രോ ചാന്‍സലറുടെ കത്തിന്റെ അടിസ്ഥാനത്തിലാണന്ന് പിന്നീടാണ് പുറത്തുവന്നതെന്നും ഇടപെടല്‍ നിയമവിരുദ്ധമാണന്നും വിസിയെ നീക്കണമെന്നും അപ്പീലില്‍ ആരോപിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here