നോൺ കോർ മേഖലയിലെ നിയന്ത്രണം; സംസ്ഥാന സർക്കാരുകൾക്ക് പൂർണ അധികാരം നൽകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നൽകിയതായി ജോൺ ബ്രിട്ടാസ് എംപി

കസ്തൂരി രംഗൻ റിപ്പോർട്ട് അന്തിമ വിജ്ഞാപനം സംബന്ധിച്ച് കേരളത്തിൽ നിന്നുള്ള എംപിമാർ കേന്ദ്ര വനം മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. നോൺ കോർ മേഖലയിലെ നിയന്ത്രണങ്ങൾ സംബന്ധിച്ച് സംസ്ഥാന സർക്കാരുകൾക്ക് പൂർണ അധികാരം നൽകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നൽകിയതായി കൂടിക്കാഴ്ചയ്ക്ക് ശേഷം ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു.

കേരളം റിപ്പോർട്ട് സമർപ്പിച്ച ശേഷമായിരിക്കും കസ്തൂരി രംഗൻ റിപ്പോർട്ട് അന്തിമ വിജ്ഞാപനം കേന്ദ്രം പുറപ്പെടുവിക്കുക. കസ്തൂരി രംഗൻ റിപ്പോർട്ട് സംബന്ധിച്ച് കേരളത്തിലെ ജനങ്ങളുടെ ആശങ്കയാണ് കേന്ദ്ര വനം മന്ത്രി ഭൂപേന്ദ്ര യാദവുമായി നടന്ന കൂടിക്കാഴ്ചയിൽ ജനപ്രതിനിധികൾ ഉന്നയിച്ചത്.

കേരളത്തിൻ്റെ സമീപനത്തോട് അനുകൂല നിലപാട് ആണ് കേന്ദ്രത്തിന് ഉള്ളതെന്ന് ചർച്ചയ്ക്ക് ശേഷം ജോൺ ബ്രിട്ടാസ് എംപി മാധ്യമങ്ങളോട് പറഞ്ഞു.

നിലവിൽ സംരക്ഷിത വനമേഖലയിൽ ഉൾപ്പെടുന്ന 9107 ചതുരശ്ര കിലോമീറ്റർ വനഭൂമിയിൽ ഉൾപ്പെടുന്ന ഭൂമിയെ നോൺ കോർ മേഖലയിൽ ഉൾപ്പെടുത്താൻ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടുണ്ട്. പി എച്ച് കുര്യൻ കമ്മിറ്റി ശുപാർശ ചെയ്ത ഈ ഭൂമിയിൽ നിയന്ത്രണങ്ങൾ നടപ്പാക്കാൻ ഉള്ള പൂർണ അവകാശം സംസ്ഥാനങ്ങൾക്ക് ആയിരിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നൽകിയതായി ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു.

അതേസമയം പശ്ചിമ ഘട്ടം സംബന്ധിച്ച് ജനപ്രതിനിധികളുമായി കൂടുതൽ ചർച്ചകൾ സംസ്ഥാന സര്‍ക്കാര്‍ നടത്തണം എന്ന് യുഡിഎഫ് എംപിമാർ ആവശ്യപ്പെട്ടു. പുതുതായി നോൺ കോർ മേഖലയിൽ ഭൂമി ഉൾപ്പെടുത്താൻ ഉള്ള സംസ്ഥാന സർക്കാരിൻറെ നീക്കത്തെ എതിർക്കുന്നില്ല എന്നും എന്നാല്‍ ഈ ഭൂമി ഏതാണ് എന്നത് സംബന്ധിച്ച് കൂടുതൽ വ്യക്തത വേണം എന്നും യുഡിഎഫ് എംപിമാർ പറഞ്ഞു.

എംപിമാരായ എ എം ആരിഫ്, വി ശിവദാസൻ, എംകെ രാഘവൻ, ആൻ്റോ ആൻ്റണി, ഡീൻ കുര്യാക്കോസ്, സോമ പ്രസാദ് എന്നിവരും കേന്ദ്ര മന്ത്രിയുമായി നടന്ന ചർച്ചയിൽ പങ്കെടുത്തു. കേരളം അന്തിമ റിപ്പോർട്ട് സമർപ്പിച്ച ശേഷമേ അന്തിമ വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കൂ എന്ന് മന്ത്രി എംപിമാരുമായി നടന്ന കൂടിക്കാഴ്ചയിൽ ഉറപ്പ് നൽകി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News