ഒമൈക്രോൺ സ്ഥിരീകരിച്ച വ്യക്തിയുടെ റൂട്ട് മാപ് പുറത്തുവിട്ടു

എറണാകുളം ജില്ലയിൽ കോംഗോയിൽ നിന്നും എത്തി ഒമൈക്രോൺ സ്ഥിരീകരിച്ച വ്യക്തിയുടെ റൂട്ട് മാപ് ജില്ലാ കൊവിഡ് കൺട്രോൾ റൂം പുറത്തുവിട്ടു. ഈ മാസം 7-ാം തീയതി എത്തിയ ഉദയം പേരൂർ സ്വദേശിയുടെ റൂട്ട് മാപ്പാണ് പുറത്തുവിട്ടത്. ഇയാൾ അബാദ് ന്യൂക്ലിയസ് മാൾ ഉൾപ്പടെ ഏഴോളം സ്ഥലങ്ങളിൽ സന്ദർശനം നടത്തിയതായി റൂട്ടുമാപ്പിൽ പറയുന്നു.

കോംഗോയിൽ നിന്നെത്തി ഒമൈക്രോൺ സ്ഥിരീകരിച്ച ഉദയംപേരൂർ സ്വദേശിയായ 34 കാരൻ്റെ റൂട്ടുമാപ്പാണ് ജില്ലാ കൊവിഡ് കൺട്രോൾ റൂം പുറത്തുവിട്ടത്. ഈ മാസം 7-ാം തീയതിയായിരുന്നു ഇയാൾ കോംഗോയിൽ നിന്നും നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്.

തുടർന്ന് 9-ാം തീയതി രാവിലെ പത്തു മണിക്ക് പുതിയ കാവിലെ ആയുർവേദ ആശുപത്രിയിൽ എത്തി ആർടിപിസിആർ പരിശോധന നടത്തി. ശേഷം 10-ാം തീയതി 12 മണിയോടെ പലാരിവട്ടം റിനൈ മെഡിസിറ്റിയിലും ഇയാൾ സന്ദർശിച്ചിരുന്നു.

വൈകിട്ട് 5 മണിയോടെ അറേബ്യൻ ഡ്രീംസ് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചു. പിന്നിട് 6 മണിക്ക് ശേഷം ഈസ്റ്റ് ഫോർട്ടിൽ നിന്ന് ഓട്ടോ വിളിച്ച് വീട്ടിലേക്ക് മടങ്ങി.

രാത്രി 7. 30 ഓടെ സഹോദരനുമൊത്ത് അബാദ് ന്യൂ ക്ലിയസ് മാളിലും ഇയാൾ സന്ദർശനം നടത്തിയതായാണ് റൂട്ടുമാപ്പിൽ ഉള്ളത്. തുടർന്ന് 11-ാം തീയതിയാണ് ഇയാൾ പാലാരിവട്ടം റിനൈ മെഡിസിറ്റിയിലെത്തി വീണ്ടും ആർടിപിസിആർ പരിശോധന നടത്തുന്നത്.

നിലവിൽ ഇയാളുമായി സമ്പർക്കത്തിൽ വന്നവരെ കണ്ടെത്തി ക്വാറന്‍റൈൻ കർശനമാക്കാനാണ് ജില്ലാ ഭരണ കൂടത്തിൻ്റെ തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News