വൈറല്‍ പോസ്റ്റുമായി മണിയാശാന്‍; കാലത്തിനു മുന്നേ നടന്ന ഗ്രാമം, എന്റെ നാട്ടിലെ സ്‌കൂളില്‍ ആണിനും പെണ്ണിനും ഒരേ യൂണിഫോം, എല്ലാവരും ഹാപ്പി…….

നവമാധ്യമങ്ങളിലടക്കം ലിംഗ സമത്വവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ചൂടുപിടിക്കുന്നതിനിടെ വൈറല്‍ പോസ്റ്റുമായി എം.എം മണി.

തന്റെ മണ്ഡലത്തിലുള്ള ഇരട്ടയാര്‍ പഞ്ചായത്തിലെ ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ ഹൈസ്‌കൂളില്‍ 11 വര്‍ഷമായി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ യൂണിഫോമാണെന്ന് മണിയാശാന്‍ പറഞ്ഞു. സംസ്ഥാനത്ത് സര്‍ക്കാര്‍ തലത്തിലുള്ള ഒരേയൊരു ഇംഗ്ലീഷ് മീഡിയം സ്‌കൂളാണിതെന്നും അദ്ദേഹം ഫെയ്സ് ബുക്കില്‍ കുറിച്ചു.

എം എം മണിയുടെ ഫെയ്സ് ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ രൂപം;

എന്റെ മണ്ഡലത്തിലെ ഇരട്ടയാർ പഞ്ചായത്തിലെ ശാന്തിഗ്രാം എന്ന ഗ്രാമം. അവിടെ സർക്കാർ തലത്തിലെ കേരളത്തിലെ ഒരേയൊരു ഇംഗ്ലീഷ് മീഡിയം സ്കൂൾ. #ഗാന്ധിജി_ഇംഗ്ലീഷ്_മീഡിയം_ഗവ_ഹൈസ്കൂൾ.😊 . 2010 ൽ നിലവിൽ വന്നു.11 വർഷം കൊണ്ട് 1800 ഓളം കുട്ടികൾ പഠിക്കുന്ന ഒരു സർക്കാർ വിദ്യാലയം. കാലത്തിനു മുന്നേ നടന്ന ഈ ഗ്രാമം, സ്കൂൾ നിലവിൽ വന്നത് മുതൽ ആൺ – പെൺ വ്യത്യാസമില്ലാതെ ഒരേ യൂണിഫോം ഉപയോഗിക്കുന്നു. പരാതിയില്ല ! പരിഭവമില്ല ! എല്ലാവരും Happy🥳

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News