“ഇവിടെ നിൻവാക്കുറങ്ങാതിരിക്കുന്നു”:അച്ഛനെക്കുറിച്ച് എൻ പി ചന്ദ്രശേഖരന്റെ കുറിപ്പ്

ഇന്ത്യന്‍ കോഫി ഹൗസിന്റെ സ്ഥാപക നേതാക്കളിലൊരാളായ എന്‍.എസ് പരമേശ്വരന്‍ പിള്ളയുടെ ഓർമദിനം. അദ്ദേഹത്തിന്റെ മകനും കവിയും മാധ്യമപ്രവർത്തകനും കൈരളി ന്യൂസ് ഡയക്‌ടറുമായ എൻ പി ചന്ദ്രശേഖരൻ അച്ഛന്റെ ഓർമദിനത്തിൽ ഫേസ്ബുക്കിൽ പങ്കുവച്ചത് ഒ എൻ വിയുടെ വരികള്‍.

ഫേസ്ബുക് കുറിപ്പ്

ഇടിമു‍ഴക്കമായ്, വിദ്യുൽക്കണങ്ങളായ്,
ഇവിടെ നിൻവാക്കുറങ്ങാതിരിക്കുന്നു.(ഒ എൻ വിയുടെ വരികള്‍)

ഇന്ന് അച്ഛന്റെ

―ഇന്ത്യൻ കോഫീ ഹൌസ്
പ്രസ്ഥാനത്തിന്റെ
സ്ഥാപകനേതാവ്
എൻ. എസ്. പരമേശ്വരൻ പിള്ളയുടെ―

സ്മരണാദിനം.

നടയ്ക്കൽ പരമേശ്വരൻ പിള്ള
(25.5.1931 – 17.12.2010)

1931ല്‍ ആലപ്പുഴയിലെ പള്ളിപ്പുറത്തായിരുന്നു എന്‍.എസ് പരമേശ്വരന്‍ പിള്ളയുടെ ജനനം.1957ല്‍ കോഫി ഹൗസ് അടക്കുന്നതിനുള്ള നെഹ്‌റു സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രവര്‍ത്തനങ്ങള്‍ക്ക്എന്‍.എസ് പരമേശ്വരന്‍ പിള്ള നേതൃത്വം നല്‍കി.തുടര്‍ന്ന് തൊഴിലാളികളുടെ നേതൃത്വത്തില്‍ 1958ല്‍ തൃശൂരില്‍ തുടങ്ങിയ ആദ്യ കോഫി ഹൗസിന്റെ സ്ഥാപക മാനേജറും സഹകരണ സംഘത്തിന്റെ സ്ഥാപക സെക്രട്ടറിയുമായി. അദ്ദേഹത്തിന്റെ “കോഫി ഹൗസിന്റെ കഥ” എന്ന പുസ്തകത്തിന് അബുദാബി ശക്തി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here