ഒമൈക്രോണ്‍; ജാഗ്രതാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മന്ത്രി വീണാ ജോർജ്

കേരളത്തിൽ കൂടുതല്‍ പേരില്‍ ഒമൈക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് . ഹൈ റിസ്ക് അല്ലാത്ത രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ നിരീക്ഷണത്തില്‍ അലംഭാവം കാണിക്കരുത്. റിസ്ക് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ ഏഴ് ദിവസം ക്വാറന്‍റെനിലും ഏഴ് ദിവസം സ്വയം നിരീക്ഷണത്തിലും കഴിയണം. അല്ലാത്ത രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് 14 ദിവസമാണ് നിരീക്ഷണം.

അതിതീവ്ര വ്യാപന ശേഷിയുള്ള വൈറസായതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും വീണ ജോര്‍ജ് അഭ്യര്‍ഥിച്ചു. കേരളത്തില്‍ അഞ്ച് പേര്‍ക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. അതേസമയം തമിഴ്നാട്ടിൽ ​ ആദ്യ ഒമൈക്രോൺ കേസ്​ സ്​ഥിരീകരിച്ചു. ആരോഗ്യമന്ത്രി എം. സുബ്രമണ്യനാണ്​ ഇക്കാര്യമറിയിച്ചത്​.

ഡിസംബർ പത്തിന്​ ​നൈജീരിയയിൽനിന്ന്​ ദോഹ വഴി ചെന്നൈയിലെത്തിയ 47കാര​നാണ്​ ഒമൈക്രോൺ രോഗം കണ്ടെത്തിയത്​. ഇദ്ദേഹത്തെ ചെന്നൈ രാജീവ്​ഗാന്ധി ജനറൽ ആശുപത്രിയിലെ പ്രത്യേക വാർഡിൽ പ്രവേശിപ്പിച്ചു. സമ്പർക്ക പട്ടികയിലെ ഏഴോളം പേരുടെ സ്രവ സാമ്പിൾ ജനിതക ശ്രേണീ പരിശോധനക്കായി പുണെയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി കേന്ദ്രത്തിലേക്ക്​ അയച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News