പക്ഷിപ്പനി; കോഴിക്കോടും പരിശോധന വ്യാപകം

സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ ദേശാടന പക്ഷികൾ എത്തുന്ന ഇടങ്ങളിൽ മൃഗസംരക്ഷണ വകുപ്പ് പരിശോധന നടത്തി. കടലുണ്ടി, മാവൂർ, എലത്തൂർ, അന്നശേരി എന്നിവിടങ്ങളിലാണ് പരിശോധന.

ജില്ലാ മൃഗസംരക്ഷ വകുപ്പ് ഓഫീസർ ഡോ. കെ കെ ബേബിയും സംഘവുമാണ് പക്ഷി സങ്കേതങ്ങളിൽ പരിശോധന നടത്തിയത്. കുട്ടനാട്ടിലും കോട്ടയത്തെ ചിലയിടങ്ങളിലുമാണ് പക്ഷിപ്പനി കണ്ടെത്തിയത്. അതിനാലാണ് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ പക്ഷികൾ ചേക്കേറുന്ന ഇടങ്ങൾ പരിശോധിക്കുന്നത്.

ദേശാടന പക്ഷികളെ കണ്ടെത്തിയ സ്ഥലത്തുനിന്നു സാമ്പിളുകൾ ശേഖരിച്ചു. കണ്ണൂരിലേക്കും, തുടർന്ന് ബംഗളൂരുവിലെ സതേൺ ഡിസീസ് ഡയഗ്‌നോസ്റ്റിക് ലാബിലേക്കും അയച്ചാണ് പരിശോധന നടത്തുകയെന്ന് സംഘ തലവൻ കെ.കെ.ബേബി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News