കണ്ണൂർ തളിപ്പറമ്പിൽ വഖഫ് കൊള്ള; സ്വത്തുക്കളിൽ 545 ഏക്കറോളം ഭൂമി കയ്യേറി

കണ്ണൂർ തളിപ്പറമ്പിൽ വഖഫ് കൊള്ള. തളിപ്പറമ്പ് ജമാഅത്ത് പള്ളി ട്രസ്റ്റ് കമ്മറ്റിക്ക് കീഴിലുള്ള വഖഫ് സ്വത്തുക്കളിൽ 545 ഏക്കറോളം ഭൂമിയാണ് കയ്യേറിയത്. പതിറ്റാണ്ടുകളായി മുസ്ലിം ലീഗ് നിയന്ത്രണത്തിലുള്ള ജമാഅത്ത് കമ്മിറ്റിയുടെ കീഴിലുള്ള വഖഫ് സ്വത്തുക്കളാണ് അന്യാധീനപ്പെട്ടത്.

വർഷങ്ങളോളം മുസ്ലിം ലീഗ് മുൻസിപ്പൽ കമ്മറ്റി ഓഫീസായ ലീഗ് ഹൗസ് പ്രവർത്തിച്ചത് വഖഫ് സ്വത്തിലുള്ള കെട്ടിടത്തിലാണ്.വാടക നൽകിയില്ലെന്ന് മാത്രമല്ല കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മറ്റ് സ്ഥാപനങ്ങളുടെ വാടക കൈക്കലാക്കുകയും ചെയ്തു.വഖഫ് കയ്യേറ്റത്തിനെതിരെ പ്രതിഷേധം ഉയർന്നതോടെ ലീഗ് ഓഫീസ് മറ്റൊരു സ്ഥലത്തേക്ക് മാറ്റി.

വഖഫ് ഭൂമിയിലെ കെട്ടിടം പോഷക സംഘടനയായ എസ് ടി യുവിന്റെ ഓഫീസായി.സംസ്ഥാനത്തെ ഏറ്റവും വലിയ വഖഫ് കൊള്ളയാണ് ലീഗിന്റെ നിയന്ത്രണത്തിലുള്ള തളിപറമ്പ ജുമാ അത്ത് പള്ളി കമ്മറ്റിക്ക് കീഴിൽ നടന്നത്.500 ഏക്കറിൽ അധികം വഖഫ് ഭൂമി അന്യാധീനപ്പെട്ടത്തിന് കൃത്യമായ തെളിവുകളുണ്ട്.

1967 ലെ റീ സർവേ രേഖകൾ പ്രകാരം തളിപ്പറമ്പ വില്ലേജിൽ പള്ളി കമ്മറ്റിക്ക് 634.5 ഏക്കർ ഭൂമിയുണ്ടായിരുന്നു.നിലവിൽ അത് 91 ഏക്കർ ആയി ചരുങ്ങി.ആദ്യം പാട്ടത്തിന് നൽകിയും പിന്നീട് ആ ഭൂമിക്ക് മേൽ വ്യാജ രേഖകൾ ഉണ്ടാക്കിയുമാണ് ഭൂമി കയ്യേറിയതെന്ന് മുൻ മുതവല്ലി മൊയ്‌ദീൻ ഹാജി പറഞ്ഞു.

മുസ്ലീം ലീഗിൻ്റെ നേതൃത്വത്തിലാണ് തളിപ്പറമ്പിലെ വഖഫ് കൊള്ള നടന്നതതെന്ന് വഖഫ് സംരക്ഷണ സമിതി ട്രഷറർ കെ പി എം റിയാസുദ്ദീൻ ചൂണ്ടിക്കാട്ടി. തളിപ്പറമ്പ ജമാ അത്ത് കമ്മറ്റിക്ക് കീഴിലുള്ള വഖഫ് സ്വത്ത് വകകൾ സ്വകാര്യ സ്വത്തായി കൈകാര്യം ചെയ്യുകയാണ് കമ്മറ്റിക്ക് നേതൃത്വത്തെ നൽകുന്ന മുസ്ലിം ലീഗ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News