കെ റെയില്‍ പദ്ധതി; വേഗത്തില്‍ അനുമതി നല്‍കണമെന്ന് കേന്ദ്രമന്ത്രിയോട് ഇടത് എംപിമാര്‍

കെ റെയില്‍ പദ്ധതിക്ക് വേഗത്തില്‍ അനുമതി നല്‍കണമെന്ന് ഇടത് എംപിമാര്‍ റെയില്‍ മന്ത്രി അശ്വിനി വൈഷ്ണവിനോട് ആവശ്യപ്പെട്ടു. പദ്ധതി തകര്‍ക്കാന്‍ ബിജെപിയും, യുഡിഎഫും നടത്തുന്ന നീക്കത്തിനൊപ്പം റെയില്‍വേ നില്‍ക്കരുതെന്നും റെയില്‍ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ എംപിമാര്‍ ആവശ്യപ്പെട്ടു.

കെ റെയില്‍ സംബന്ധിച്ച് കേരളം സമര്‍പ്പിച്ച പദ്ധതി രേഖ കേന്ദ്രത്തിന്റെ പരിഗണനയിലാണെന്നും വിഷയത്തില്‍ എത്രയും വേഗം തീരുമാനം എടുക്കാന്‍ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നതായും റെയില്‍വേ മന്ത്രിയും പ്രതികരിച്ചു. പാര്‍ലമെന്റ് മന്ദിരത്തിലെ റെയില്‍ മന്ത്രിയുടെ ഓഫീസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച

കേരളത്തിന്റെ വികസനത്തിന് മുതല്‍ക്കൂട്ടാവുന്ന കെ റെയില്‍ പദ്ധതിതിക്ക്  വേഗത്തില്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഇടത് എംപിമാര്‍ റെയില്‍വേ മന്ത്രി ആശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയത്.

സംസ്ഥാനത്തിന്റെ മുഖഛായ മാറ്റുന്ന കെ റെയില്‍ പദ്ധതിക്ക് എതിരെ നടക്കുന്ന പ്രചാരണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും എംപിമാര്‍ മന്ത്രിയെ അറിയിച്ചു. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തി റെയില്‍ മന്ത്രിക്ക് വിശദമായ നിവേദനം നല്‍കി.

കേന്ദ്രം തത്വത്തില്‍ അംഗീകാരം നല്‍കിയ പദ്ധതിയുടെ അന്തിമാനുമതിക്കും സാമ്പത്തിക സഹകരണത്തിനുമായി മുഖ്യമന്ത്രി നേരത്തെ റെയില്‍വേ മന്ത്രിയെ കണ്ടിരുന്നു. കെ റെയില്‍ സംബന്ധിച്ച് കേരളം സമര്‍പ്പിച്ച പദ്ധതി രേഖ കേന്ദ്രത്തിന്റെ പരിഗണനയിലാണെന്നും വിഷയത്തില്‍ എത്രയും വേഗം തീരുമാനം എടുക്കാന്‍ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നതായും റെയില്‍വേ മന്ത്രി എംപിമാരെ അറിയിച്ചു.

പാര്‍ലമെന്റ് മന്ദിരത്തിലെ റെയില്‍ മന്ത്രിയുടെ  ഓഫിസില്‍ വെച്ചു നടന്ന കൂടിക്കാഴ്ച അര മണിക്കൂര്‍ നീണ്ടു. സിപിഐഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം, എംപിമാരായ ഡോ. വി. ശിവദാസന്‍, എ. എം. ആരിഫ്, ജോണ്‍ ബ്രിട്ടാസ് എന്നിവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. കെ റെയില്‍ പദ്ധതിക്ക് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് നേരത്തെ യുഡിഎഫ് എംപിമാര്‍ റെയില്‍ മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here