തിക്കോടിയിൽ യുവതിയെ തീകൊളുത്തിയ ശേഷം യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

കോഴിക്കോട് തിക്കോടിയിൽ യുവതിയെ തീകൊളുത്തിയ ശേഷം യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിക്കോടി പഞ്ചായത്തിലെ താൽക്കാലിക ജീവനക്കാരി കൃഷ്ണപ്രിയക്കും നന്ദുവിനുമാണ് പൊള്ളലേറ്റത്.

പ്രദേശവാസിയായ നന്ദു യുവതിയുടെയും തന്റെയും മേൽ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ച ഇരുവരുടെയും നില ഗുരുതരമാണ്. ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് പറയപ്പെടുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News