ലഖിംപൂര്‍ ഖേരി കര്‍ഷക കൊലപാതകത്തില്‍ ഇന്നും ലോക്‌സഭ പ്രക്ഷുബ്ദം

ലഖിംപൂര്‍ ഖേരി കര്‍ഷക കൊലപാതകത്തില്‍ ഇന്നും ലോക്‌സഭ പ്രക്ഷുബ്ദം. സഭ നിര്‍ത്തിവെച്ചു വിഷയം ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിച്ചില്ല. ആഭ്യന്തര സഹ മന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്ന് ആവശ്യത്തില്‍ പ്രതിപക്ഷം ഉറച്ചു നിന്നു.

പ്ലക്ക് കാര്‍ഡുകളുമായി പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങിയതോടെ സഭ 2 മണി വരെ നിര്‍ത്തിവെച്ചു. അതേ സമയം രാജ്യസഭാ ഇന്നത്തേക്ക് പിരിഞ്ഞു. എംപിമാരുടെ സസ്പെന്‍ഷന്‍ തുടര്‍ന്നുള്ള രാജ്യസഭാ സ്തംഭനം ഒഴിവാക്കാന്‍ സമവായ നീക്കവുമായി ഉപരാഷ്ട്രപതി രംഗത്തെത്തി.

ഭരണ,പ്രതിപക്ഷ നേതാക്കളുമായി എം വെങ്കയ്യ നായിഡു ചര്‍ച്ച നടത്തി..ഇതിന് പിന്നാലെയാണ് ഭരണ, പ്രതിപക്ഷ തുടര്‍ ചര്‍ച്ചയ്ക്കായി സഭ ഇന്നത്തേയ്ക്ക് പിരിഞ്ഞത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News