പി ജി ഡോക്ടറുമാരുടെ സമരം; മുഖ്യമന്ത്രിയുടെ ഓഫീസിനെ സംബന്ധിച്ച് വന്ന പരാമർശം തെറ്റ്

മെഡിക്കൽ കോളേജ് പോസ്റ്റ് ഗ്രാജുവേറ്റ് അസോസിയേഷൻ നടത്തിവന്ന സമരം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിനെ സംബന്ധിച്ച് വന്ന പരാമർശം തെറ്റിദ്ധാരണാജനകമാണ്. അസോസിയേഷൻ്റെ ചില അംഗങ്ങൾ നിവേദനം നൽകാൻ വരുന്നു എന്നറിയിച്ചാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയത്.

ആരോഗ്യ മന്ത്രിയുമായി സംസാരിച്ച് സമരം അവസാനിപ്പിക്കണം എന്നാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അവരെ അറിയിച്ചത്. സംഘടന മുഖ്യമന്ത്രിയുമായി ചർച്ച നടത്തി എന്ന ചില മാധ്യമങ്ങളിലെ വാർത്തയും അടിസ്ഥാന രഹിതമാണ്.

സംസ്ഥാനത്ത് പിജി ഡോക്ടർമാർ നടത്തിവന്ന സമരം കഴിഞ്ഞ ദിവസം പിൻവലിച്ചു. മെഡിക്കൽ കോളജുകളിൽ 16 ദിവസമായി പിജി ഡോക്ടർമാർ നടത്തിവന്ന സമരമാണ് പിൻവലിച്ചത്. തുടർന്ന് ഇന്നു മുതൽ ഇവർ ജോലിയിൽ പ്രവേശിച്ചു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News