അഖിലേന്ത്യ ബാങ്ക് പണിമുടക്ക് രണ്ടാം ദിനവും തുടരുന്നു

ബാങ്കിഗ് മേഖല സ്വകാര്യ വത്ക്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ നേതൃത്വത്തില്‍ നടക്കുന്ന ദ്വിദിന പണിമുടക്കിനെ തുടര്‍ന്ന് രാജ്യത്തെ ബാങ്കിങ് മേഖല നിശ്ചലമായി.

ഇന്നലെയും  ഇന്നുമായി നടന്ന ദേശീയ പണിമുടക്കില്‍ രാജ്യത്തെ വിവിധ ബാങ്കുകളിലെ പത്ത് ലക്ഷത്തോളം ജീവനക്കാരും ഓഫിസര്‍മാരും അണിനിരന്നു. ബാങ്ക് ജീവനക്കാരുടെ പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് ഇടത് എംപിമാര്‍ പാര്‍ലിമെന്റിന് മുന്നില്‍ ധര്‍ണയും നടത്തി.

പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിന് എതിരെയാണ് ബാങ്കിങ് മേഖലയിലെ സംഘടനകള്‍ രണ്ടു ദിവസങ്ങളിലായി പണിമുടക്ക് സമരം നടത്തുന്നത്.

ബാങ്കുകളിലെ കിട്ടാക്കടത്തിന്റെ ബഹുഭൂരിഭാഗവും സ്വകാര്യ കോര്‍പറേറ്റുകളുടേതാണെന്നും, പൊതുമേഖലാ ബാങ്കുകളെ സ്വകാര്യ കോര്‍പറേറ്റുകള്‍ക്കു കൈമാറാനുള്ള ബാങ്കിങ് നിയമഭേദഗതിയില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍വാങ്ങണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.

അതേസമയം ബാങ്ക് ജീവനക്കാരുടെ ദേശീയ പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് ഇടത് എംപിമാര്‍ പാര്‍ലിമെന്റ് കവാടത്തില്‍ ധര്‍ണ നടത്തി. ബാങ്കിങ് മേഖലയെ സ്വാകാര്യ വല്‍ക്കാരിക്കാനുള്ള നീക്കം രാജ്യതാത്പര്യത്തിന് വിരുദ്ധമാണെന്ന് എളമരം കരിം എംപി പറഞ്ഞു.

രണ്ടു ദിവസങ്ങളിലായി നടന്ന പണിമുടക്ക് സമരത്തില്‍ രാജ്യത്തെ ബാങ്കിംഗ് മേഖലയുടെ പ്രവര്‍ത്തനം സ്തംഭിച്ചു. സംസ്ഥാനത്തെ വാണിജ്യ ബാങ്കുകളുടെ 7000 ശാഖകളിലെ 45000 ജീവനക്കാരും ഓഫിസര്‍മാരുമാണ് പണിമുടക്കി അണിനിരക്കുന്നത്. ബില്‍ പന്‍വലിക്കാത്തപക്ഷം കൂടുതല്‍ സമരങ്ങളിലേക്ക് കടക്കുമെന്നും യൂണിയനുകളുടെ ഐക്യവേദി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News